KeralaLatest NewsNews

തോമസ് ചാണ്ടിക്കെതിരെ വിമര്‍ശനം ഉന്നയിച്ച ഹൈക്കോടതി ജഡ്ജിക്ക് സുരക്ഷാ ഭീഷണി

കൊച്ചി : തോമസ് ചാണ്ടിക്കെതിരെ വിമര്‍ശനം ഉന്നയിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമകൃഷ്ണന് സുരക്ഷാ ഭീഷണി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചു. ജഡ്ജിക്ക് ഭീഷണിയുള്ളതായി ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടെന്നാണ് സൂചന. കായല്‍ കയ്യേറ്റ വിവാദത്തില്‍ ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് തോമസ് ചാണ്ടി നല്‍കിയ ഹര്‍ജിക്കിടെയാണ് തോമസ് ചാണ്ടിക്കും സര്‍ക്കാരിനും എതിരെ അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട കളക്ടറുടെ റിപ്പോര്‍ട്ട് തിരുത്തണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതോടെയാണ് ചാണ്ടിയുടെ രാജി നിര്‍ബന്ധിതമായത്. സര്‍ക്കാരിനെതിരെ മന്ത്രി തന്നെ ഹര്‍ജിയുമായെത്തിയതിനെതിരെ ഹൈക്കോടതി ഇന്നലെ രൂക്ഷ വിമര്‍ശനമുന്നിയിച്ചിരുന്നു.

ഹൈക്കോടതി ജഡ്ജിക്ക് തോന്നിയ അപാകതകളാണ് തന്റെ രാജിക്ക് കാരണമായതെന്നാണ് തോമസ് ചാണ്ടിയുടെ വാദം. ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും. നാളെ തന്നെ സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും തോമസ് ചാണ്ടി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button