Latest NewsNewsIndia

തനിക്ക് 23 വയസ്സായി: 23 കാരന് ഗേള്‍ ഫ്രണ്ട് ഉണ്ടാകാന്‍ പാടില്ലേ? ഹർദിക് പട്ടേൽ

അഹമ്മദാബാദ്: തനിക്കെതിരെയുള്ള സെക്സ് വീഡിയോ പ്രചാരണത്തെപ്പറ്റിപ്രതികരണവുമായി പട്ടീദാർ സമര നേതാവ് ഹർദിക് പട്ടേൽ. തനിക്ക് വയസ്സായെന്നും 23 കാരന് ഗേള്‍ ഫ്രണ്ട് ഉണ്ടാകാന്‍ പാടില്ലേയെന്നുമാണ് ഹര്‍ദിക് ഉന്നയിക്കുന്ന ചോദ്യംസെക്സ് വീഡിയോ പുറത്തുവന്നതിന്‍റെ പിറ്റേ ദിവസം ഗുജറാത്തിലെ ഒരു മീറ്റിങ്ങിൽ ആയിരുന്നു ഹാർദിക്കിന്റെ ചോദ്യം. വീഡിയോകള്‍ പുറത്തുവന്നതോടെ ഹര്‍ദിക് പട്ടേലിന് പിന്തുണ പ്രഖ്യാപിച്ച്‌ ഗുജറാത്തിലെ പിന്നോക്ക സമുദായ നേതാവ് ജിഗ്നേഷ് മേവാനി രംഗത്തെത്തിയിരുന്നു.

ലൈംഗികത മൗലികാവകാശമാണെന്നും അത് ആര്‍ക്കും ലംഘിക്കാന്‍ കഴിയില്ലെന്നുമാണ് മേവാനി ചുണ്ടിക്കാണിച്ചത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ സെക്സ് സിഡി ഉപയോഗിക്കുമെന്ന് ഹര്‍ദിക് തന്നെ അവകാശപ്പെട്ടിരുന്നു. അധികാരത്തിലിരിക്കുന്ന പാര്‍ട്ടി തന്‍റെ മോര്‍ഫ് ചെയ്ത വീഡിയോയാണ് പുറത്തുവിട്ടിട്ടുള്ളത്.

താനും താന്‍ വിവാഹം കഴിക്കാനിരിക്കുന്ന പെണ്‍കുട്ടിയും ഹോട്ടല്‍ മുറിയിലുള്ള ദൃശ്യങ്ങളാണ് സ്റ്റിംഗ് ഓപ്പറേഷന‍്‍ വഴി സംഘടിപ്പിച്ചിട്ടുള്ളതെന്ന് പറയുന്ന പട്ടേല്‍ ഇക്കാര്യം സമ്മതിക്കുന്നതായും കൂട്ടിച്ചേര്‍ത്തു. തന്നോട് സാമ്യമുള്ള മറ്റൊരു വ്യക്തിയെ ഉപയോഗിച്ചാണ് വീഡിയോ തയ്യാറാക്കിയിട്ടുള്ളതെന്നും ഇത് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു നല്‍കിയെന്നും പട്ടേല്‍ പറയുന്നു. വീഡിയോ വ്യാജമാണെന്ന് വിദേശത്തുള്ള തന്‍റെ സുഹൃത്തുക്കള്‍ അറിയിച്ചുവെന്നും ഹർദിക് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button