ന്യൂഡല്‍ഹി: ഇന്ത്യാ ടുഡേക്ക് ദാവൂദ് ഇബ്രാഹിമിന്റെ ഭീഷണി. 1993 ലെ മുംബൈ ബോംബാക്രമണം മറന്നു പോയോ എന്ന് ചോദിച്ചുള്ള ഫോണ്‍ വിളിയാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടര്‍ വീരേന്ദ്ര സിങ് ഗുണാവട്ടിന് ലഭിച്ചത്. ഡി-കമ്പനിയുടെ ഉസ്മാന് ചൗധരിയെന്ന് പരിചയപ്പെടുത്തിയ ഫോണ്‍ സന്ദേശം കറാച്ചിയില്‍ നിന്നാണെന്ന് പോലീസ് കണ്ടെത്തി. സംഭവത്തെ കുറിച്ച് മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു.
ഗായകന് ഗുല്‍ഷന്‍ കുമാറിന്റെ കൊലപാതകക്കേസിലെ പ്രതി നദിം സെയ്ഫിയെ സംരക്ഷിക്കുന്നത് സംബന്ധിച്ച് ദാവൂദിന്റെ സഹായിയുമായുള്ള ഫോണ്‍ സംഭാഷണം സംപ്രേഷണം ചെയ്തതിന് പിന്നാലെയാണ് ഗുണാവട്ടിന് ഭീഷണിയെത്തിയത്.
കഴിഞ്ഞ ദിവസം മുംബൈയിലെ ദാവൂദിന്റെ സ്വത്തുക്കള്‍ സര്‍ക്കാര്‍ ലേലം ചെയ്തിരുന്നു. ഇത് ദാവൂദിനെ കുപിതനാക്കിയതായും പറയുന്നു. ദാവൂദിന്റെ ലേലം ചെയ്തിട്ടുള്ള സ്ഥലങ്ങളില്‍ കെട്ടിടങ്ങളുണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് താക്കീത് നല്‍കിയതായും മോദി സര്‍ക്കാരിനെ ഭയക്കുന്നില്ലെന്നും വരും ദിവസങ്ങളില്‍ അക്രമങ്ങള്‍ ഉണ്ടാകുമെന്നും ഭീഷണിയില്‍ പറഞ്ഞതായി ഇന്ത്യ ടുഡേ അധികൃതര്‍ പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
Post Your Comments