സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു മറുപടിയുമായി സിപിഐ അസി.സെക്രട്ടറി പ്രകാശ് ബാബു. തോമസ് ചാണ്ടിയുടെ രാജിയില്‍ സിപിഐക്കു ക്രെഡിറ്റ് വേണ്ട. സോളാര്‍ കേസില്‍ മുഖം നഷ്ടപ്പെട്ട യുഡിഎഫിനു പിടവള്ളിയായി മാറിയത് ചാണ്ടിയെ തുടരാന്‍ അനുവദിച്ചതാണ്. ഹൈക്കോടതി വിധി പ്രതികൂലമായ മന്ത്രി പങ്കെടുക്കുന്നത് കൊണ്ടാണ് മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നത്. ചാണ്ടി രാജി വയ്ക്കുമെന്നു ഉറപ്പു ഉണ്ടെങ്കില്‍ സിപിഐ സംസ്ഥാന സെക്രട്ടറിയെ സിപിഎം അറിയിക്കണമായിരുന്നു. രാജി സംബന്ധിച്ച് ഒരു ഉറപ്പും കിട്ടിയില്ല. തോമസ് ചാണ്ടിയുടെ ഭൂമി കൈയ്യേറ്റ വിഷയത്തില്‍ ലഭിച്ച എജിയുടെ നിയമോപദേശം ആദ്യം അറിയിക്കേണ്ടത് റവന്യൂ മന്ത്രിയെ ആയിരുന്നു. അത് ഇതു വരെ റവന്യൂ മന്ത്രിയെ മുഖ്യമന്ത്രി അറിയിച്ചില്ല.
ഇന്നലെ രാവിലെ രാജിയെക്കുറിച്ച് ആരും പറഞ്ഞില്ല. നിയമോപദേശം തോമസ് ചാണ്ടിക്കു എതിരാണ് എന്നു വിശ്വസിക്കുന്നു. അതു കൊണ്ടാണ് രാജി വയ്ക്കേണ്ടി വന്നത്. എന്‍സിപിയുമായി പ്രശ്നമില്ല. തോമസ് ചാണ്ടി വിഷയത്തില്‍ കൈയ്യേറ്റത്തിനു എതിരെയുള്ള ഇടതു മുന്നണിയുടെ നയമാണ് സിപിഐ സ്വീകരിച്ചത്. സിപിഎമ്മയുമായി യോജിക്കാവുന്ന നിരവധി കാര്യങ്ങള്‍ ഉണ്ട്. അതു കൊണ്ട് മുന്നണിയില്‍ തുടരും. സിപിഎമ്മയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കും. അഭിപ്രായ വ്യത്യാസം തോമസ് ചാണ്ടിയുടെ രാജിയോടെ തീര്‍ന്നുവെന്നും
സിപിഐ അസി.സെക്രട്ടറി പ്രകാശ് ബാബു വ്യക്തമാക്കി.
നേരെത്തെ കോടിയേരി ബാലകൃഷ്ണന് സിപിഐയെ വിമര്‍ശിച്ച് പത്രസമ്മേളനം നടത്തിയിരുന്നു. മന്ത്രിസഭാ യോഗത്തിനു മുമ്പ് തന്നെ തോമസ് ചാണ്ടിയെ രാജിയാണ് നല്ലതെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നതായി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.രാജി ഉറപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിനു എത്തിയത്. സിപിഐ വിഷയത്തില്‍ സ്വീകരിച്ചത് അപക്വമായ നടപടിയാണ്. അവര്‍ മുന്നണി മര്യാദ ലംഘിച്ചു. സിപിഐക്കു തങ്ങളുടെ നിലപാട് മുഖ്യമന്ത്രിയെ നേരിട്ടു അറിയിക്കാമായിരുന്നു.ഇപ്പോള്‍ രാജി സിപിഐയുടെ ശ്രമം ഫലമായിട്ടാണെന്നു വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ചാണ്ടിയുടെ രാജി തീരുമാനത്തിനു എടുത്തത് സ്വാഭാവിക സമയം മാത്രമാണ്. സോളാര്‍ കേസിലും സമയം എടുത്താണ് നടപടികള്‍ തീരുമാനിച്ചത്. തോമസ് ചാണ്ടി ഭൂമി കൈയേറിയ വിഷയത്തില്‍ പുതിയ റിപ്പോര്‍ട്ടും 2014 റിപ്പോര്‍ട്ടും പരസ്പര വിരുദ്ധമായിരുന്നു എന്നും കോടിയേരി അഭിപ്രായപ്പെട്ടു.
Post Your Comments