KeralaLatest NewsIndia

പ്രകാശ് ബാബുവിനെ ജയിലിലിടച്ചതിനെതിരെ അയ്യപ്പവിശ്വാസികള്‍; കോഴിക്കോട് നാമജപഘോഷയാത്ര

കള്ളക്കേസില്‍ കുടുക്കിയതാണെന്നാരോപിച്ച്‌ ശബരിമല കര്‍മ്മ സമിതി കോഴിക്കോട് നാമ ജപ ഘോഷയാത്ര നടത്തി.

ശബരിമലയിലെ ആചാരസംരക്ഷണത്തിന് വേണ്ടിയുള്ള പോരാട്ടവുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ അടച്ച യുമമോര്‍ച്ച നേതാവും, ബിജെപി കോഴിക്കോട് നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ അഡ്വക്കറ്റ് പ്രകാശം ബാബുവിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച അയ്യപ്പ വിശ്വാസികള്‍. പ്രകാശ് ബാബുവിനെ പോലിസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത് കള്ളക്കേസില്‍ കുടുക്കിയതാണെന്നാരോപിച്ച്‌ ശബരിമല കര്‍മ്മ സമിതി കോഴിക്കോട് നാമ ജപ ഘോഷയാത്ര നടത്തി.

സ്ത്രീകള്‍ ഉള്‍പ്പടെ നൂറ് കണക്കിന് പേരാണ് നാമ ജപഘോഷയാത്രയില്‍ അണി നിരന്നത്.ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസില്‍ ഇന്നലെയാണ് പ്രകാശ് ബാബു കീഴടങ്ങിയത്. തുടര്‍ന്ന് ജാമ്യമില്ലാ കേസില്‍ അദ്ദേഹത്തെ റിമാന്റ് ചെയ്യുകയായിരുന്നു. കോഴിക്കോട് മണ്ഡലത്തില്‍ മത്സരിക്കുന്നതിന്റെ മുന്നോടിയായാണ് വാറണ്ട് പുറപ്പെടുവിച്ച കേസില്‍ പ്രകാശ് ബാബു ഹാജരായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button