
ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം നടത്തുന്ന 15 ദിവസത്തെ ചെമ്പൈ സംഗീതോത്സവം മേല്പത്തൂർ ഓഡിറ്റോറിയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു .കർണാടക സംഗീതജ്ഞനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരും ശിഷ്യന്മാരും ഗുരുവായൂർ ഏകാദശിക്ക് ക്ഷേത്രത്തിൽ സംഗീതക്കച്ചേരി നടത്തുന്നത് പതിവായിരുന്നു.ചെമ്പൈ സ്വാമിയുടെ വിയോഗത്തിന് ശേഷം അദ്ദേഹത്തിന്റെ സ്മരണയിൽ ദേവസ്വം നടത്തുന്നതാണ് ചെമ്പൈ സംഗീതോത്സവം.രാവിലെ 6 മുതൽ രാത്രി 12 വരെ നടത്തുന്ന 15 ദിവസത്തെ കച്ചേരിയിൽ മൂവായിരത്തോളം കലാകാരന്മാർ പങ്കെടുക്കും .
Post Your Comments