
ന്യൂഡല്‍ഹി: ബംഗ്ലാദേശാണ് പാക്കിസ്ഥാനേക്കാള്‍ ഭീഷണിയെന്നു കേന്ദ്രമന്ത്രി ഹന്‍സ്രാജ് ഗംഗാറാം. ഇത്രയും സുരക്ഷാ ഭീഷണി ഇന്ത്യക്ക് പാക്കിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നു പോലുമില്ല.
ബംഗ്ലാദേശ് ഇന്ത്യയുടെ ദീര്‍ഘകാല സുഹൃത്താണ്. പക്ഷേ അവരാണ് സുരക്ഷാ ഭീഷണി ഏറ്റുവമധികം ഉയര്‍ത്തുന്നതെന്നു തനിക്ക് അറിയാം. അതു കൊണ്ടാണ് ഇതു പറയുന്നത്. അനധികൃത കുടിയേറ്റം പോലെയുള്ള വില പ്രശ്‌നങ്ങളാണ് ദേശീയ സുരക്ഷയ്ക്ക് വിഘാതമായി അവര്‍ സൃഷടിച്ചത്. ഇതു നമ്മള്‍ മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസോചം സംഘടിപ്പിച്ച ചടങ്ങിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഇന്ത്യ ബംഗ്ലാദേശ് ബന്ധം മെച്ചപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്ന വേളയിലാണ് കേന്ദ്രമന്ത്രി ഹന്‍സ്രാജ് ഗംഗാറാമിന്റെ ഈ പരമാര്‍ശമെന്നത് ശ്രദ്ധേയമാണ്.
Post Your Comments