കോട്ടയം: കോട്ടയത്തുനിന്നു ദുരൂഹസാഹചര്യത്തിൽ കാണാതായ ദമ്പതികളുടെ മകൻ ജീവനൊടുക്കി. മാങ്ങാനം പുതുക്കാട്ടിൽ ടിൻസി ഇട്ടി എബ്രഹാമിനെയാണ് വീട്ടിൽ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്. ഇയാളുടെ മാതാപിതാക്കളായ പി.സി. ഏബ്രഹാം (69), ഭാര്യ തങ്കമ്മ (65) എന്നിവരെ തിങ്കളാഴ്ച മുതൽ കാണാതായിരുന്നു.
തിങ്കളാഴ്ച പുലർച്ചെ കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തി സ്കൂട്ടർ പാർക്കിംഗ് ഏരിയയിൽ വച്ചശേഷമാണു ഇവരെ കാണാതായത്. രണ്ടുദിവസത്തേക്കാണ് ദന്പതികൾ റെയിൽവേയുടെ പാർക്കിംഗ് സ്ഥലത്ത് പാർക്കിംഗ് ഫീസ് അടച്ചിരിക്കുന്നത്. പള്ളിയിൽ പോയെന്നു കരുതി വീട്ടുകാർ ആദ്യം അന്വേഷിച്ചില്ല. എന്നാൽ പള്ളിയിൽ പോയി വരുന്ന സമയമായിട്ടും തിരിച്ചെത്താതായപ്പോൾ അന്വേഷണത്തെ ആരംഭിക്കുകയായിരുന്നു.
Post Your Comments