CinemaBollywood

സൗന്ദര്യത്തിലും സമ്പത്തിലും അവർ തന്നെ മുന്നിൽ ; അറിയാം ബോളിവുഡിലെ ആ കോടീശ്വരികളെക്കുറിച്ച്

സൗന്ദര്യത്തിന്റെ കാര്യത്തിൽ മാത്രമല്ല ബോളിവുഡിലെ താരറാണിമാർ സമ്പത്തിന്റെ കാര്യത്തിലും മുന്നിൽ തന്നെയാണ്.അതിൽ പേരെടുത്തു പറയേണ്ട ചിലരുണ്ട്.

ഐശ്വര്യ റായ് ഒരു ഇന്ത്യൻ നടിയും മോഡലും, 1994 ലെ മിസ്സ് വേൾഡ് മത്സരത്തിന്റെ വിജയിയും ആണ്.ആ മത്സര വിജയം ഐശ്വര്യയെ പ്രശ്തിയുടെ നെറുകയിലാണ്‌ എത്തിച്ചത്.കത്തുന്ന സൗന്ദര്യവും നീലക്കണ്ണുകളുമായി ഐശ്വര്യ ഇന്നും ബോളിവുഡിന്റെ സ്പന്ദനമായി നിൽക്കുന്നുഈ സുന്ദരിയുടെ ആസ്തി 35 കോടിയാണ്. ബോളിവുഡിലെ ഈ വർഷത്തെ ഏറ്റവും ആസ്തിയുള്ള പത്ത് നടിമാരുടെ കണക്കെടുത്തപ്പോൾ അതിൽ ഒന്നാം സ്ഥാനം ഐശ്വര്യയ്ക്കാണ്.

125 ലധികം ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് അമീഷാ പട്ടേൽ.കഹോ ന പ്യാർ ഹേ എന്ന ചിത്രത്തിലൂടെ ബൊളിവഡിലെത്തിയ അമീഷയുടെ ഇന്നത്തെ ആസ്തി 30 കോടിയാണ് .
അമീഷയ്‌ക്കൊപ്പം നിൽക്കുന്ന മറ്റൊരു താര സുന്ദരിയാണ് പ്രീതി സിന്റ.ഹിന്ദി സിനിമകൾക്ക് പുറമെ തമിഴ് തെലുങ്ക് പഞ്ചാബി ചിത്രങ്ങളിലുംഅഭിനയിക്കുന്ന പ്രീതിയുടെ ആസ്തിയും 30 കോടിയാണ്.ഇന്ന് അധികം ചിത്രങ്ങളിൽ മുഖം കാണിക്കുന്നില്ല എങ്കിലും മികച്ച നടി തന്നെയാണ് പ്രീതി.

തൊട്ടുപിന്നാലെ 20 കോടിയുടെ ആസ്തിയുമായി നില്കുകയാണ് ബോളിവുഡ് സുന്ദരിമാരായ ദീപികയും അമൃത റാവുവും. ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന ഇന്ത്യൻ താരങ്ങളിൽ ഒരാളാണ് ദീപിക പദുക്കോൺ. ഹിന്ദി സിനിമകളിൽ ഏറ്റവും മികച്ചതും, ഫിലിം ഫെയർ അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
2007 ൽ ഓം ശാന്തി ഓം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ദീപിക ശ്രദ്ധാകേന്ദ്രമായത്.പ്രശസ്തമായ പല കമ്പനികളുടെയും ബ്രാൻഡ് അംബാസഡർ കൂടിയാണ് ദീപിക.അമൃത റാവു ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലുമാണ്.ഹിന്ദി സിനിമകളിലും തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2009 മുതൽ 2015 വരെ 11 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button