പൂര്‍ണ നഗ്നരായി വനിതാ മത്സരാര്‍ത്ഥികളെ ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യിപ്പിച്ച ടെലിവിഷന്‍ പരിപാടിയായ ഓസ്ട്രിയാസ് നെക്സ്റ്റ് ടോപ്പ് മോഡല്‍ ഷോയിലെ പുതിയ എപ്പിസോഡ് വിവാദത്തിലേക്ക്. മികച്ച മോഡലുകളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഓസ്ട്രിയന്‍ ചാനല്‍ റിയാലിറ്റി ഷോയാണ് നെക്സ്റ്റ് ടോപ്പ് മോഡല്‍ ഷോ. ഷോയില്‍ നഗ്നഫോട്ടോഷൂട്ട് ആയിരുന്നു മത്സരാര്‍ത്ഥികള്‍ക്ക് ടാസ്ക് ആയി നൽകിയത് . ടാസ്ക് കേട്ട് ചില മത്സരാര്‍ത്ഥികള്‍ കണ്ണീരണിഞ്ഞപ്പോള്‍ മറ്റു ചിലര്‍ ചലഞ്ച് ഏറ്റെടുത്തു.
ടാസ്ക്ക് മുഴുവനാക്കാന്‍ മത്സരാര്‍ത്ഥികള്‍ക്ക് വെറും 15 മിനിട്ടാണ് നല്‍കിയത്. 15 മിനിട്ടിനുള്ളിൽ മികച്ച ഫോട്ടോഗ്രാഫ് ലഭിക്കണമെന്നതായിരുന്നു നിബന്ധന. പെണ്‍കുട്ടികളുടെ നഗ്നതയെ പ്രൊഡ്യൂസര്‍ വില്‍പ്പന ചരക്കാക്കുകയാണെന്ന് ആരോപിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
Post Your Comments