Latest NewsKeralaNews

കേരളത്തിലെ ഭരണഘടനാ പ്രതിസന്ധിയെപ്പറ്റി ഗവർണ്ണർ വിശദീകരണം തേടണമെന്ന് എം.ടി രമേശ്

കേരളത്തിലെ ഭരണഘടനാ പ്രതിസന്ധിയെപ്പറ്റി ഗവർണ്ണർ വിശദീകരണം തേടണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് ആവശ്യപ്പെട്ടു. സമാന്തര മന്ത്രിസഭാ യോഗം ചേർന്നതോടെ സിപിഐക്ക് മുഖ്യമന്ത്രിയെ വിശ്വാസമില്ലെന്ന് തെളിഞ്ഞു. ഇത് ചരിത്രത്തിൽ കേട്ടുകേഴ്വിയില്ലാത്ത സംഭവമാണ്. രണ്ടു മന്ത്രിസഭാ യോഗമെന്നത് ഭരണഘടനാ പ്രതിസന്ധിയാണ്. ഇതിന്‍റെ ഉത്തരവാദി മുഖ്യമന്ത്രിയാണ്. പരസ്പര വിശ്വാസവും കൂട്ടുത്തരവാദിത്തവും ഇല്ലാതായ മന്ത്രിസഭ ഉടൻ രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയൻ തോമസ് ചാണ്ടിയെ ഭയക്കുന്നത് രാഷ്ട്രീയമായല്ല. 2 എംഎൽഎമാർ പോയാലും സർക്കാർ താഴെ വീഴില്ല. എൻസിപിയെ ഭയക്കുന്നതിന് കാരണം രാഷ്ട്രീയമല്ലെന്ന് ഇതോടെ വ്യക്തമാണ്. തോമസ് ചാണ്ടിയുടെ പണവുമല്ല മുഖ്യമന്ത്രി ഭയക്കുന്നത്. പീന്നീടുള്ള കാരണം തോമസ് ചാണ്ടിയുടെ ഹോട്ടലിൽ നടന്ന കിളിരൂർ പെൺവാണിഭമാണ്. കിളിരൂർ കേസിലെ വിവിഐപിയുമായി ബന്ധപ്പെട്ട തെളിവുകൾ തോമസ് ചാണ്ടിയുടെ പക്കൽ ഉള്ളതിനാലാണോ ഭയമെന്ന് സംശയമുണ്ട്. ഈ കേസിലെ നിർണ്ണായക തെളിവുകൾ തോമസ് ചാണ്ടിയുടെ കൈവശമുണ്ടെന്ന് വ്യക്തമാണ്. ഇത് കാണിച്ച് പിണറായി വിജയനെ മന്ത്രി ഭീഷണിപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടിയുടെ റിസോർട്ടിൽ കഴിഞ്ഞ 10 വർഷമായി വന്നിട്ടുള്ള വിദേശികളെപ്പറ്റി സമഗ്ര അന്വേഷണം വേണം. അതീവ രഹസ്യമായി പല വിദേശികളും ഇവിടെ വന്നു പോയിട്ടുണ്ട്. അവരെപ്പറ്റി അന്വേഷിച്ചാലെ തോമസ് ചാണ്ടിയുടെ യഥാർത്ഥ മുഖം വെളിവാകൂ. തോമസ് ചാണ്ടിക്ക് ഐഎസ്ഐ ബന്ധമുണ്ടെന്ന ആലപ്പുഴ സ്വദേശിയുടെ പരാതി കഴിഞ്ഞ യുപിഎ സർക്കാർ പൂഴ്ത്തി വെച്ചിരിക്കുകയാണ്. കുവൈറ്റ് അംബാസിഡർക്ക് കിട്ടിയ ഈ പരാതി വീണ്ടും അന്വേഷിക്കണമെന്നും അദ്ദേഹം കൊല്ലത്ത് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button