Latest NewsNewsInternational

സ്വവർഗ വിവാഹങ്ങൾക്ക് ഇനി ഉടൻ അനുമതി

സ്വവർഗ വിവാഹങ്ങൾക്ക് ഉടൻ അനുമതിയുണ്ടാകും എന്ന വാർത്തയാണ് ഇപ്പോൾ കേൾക്കുന്നത്.
ജനങ്ങൾക്കിടയിൽ നടന്ന സർവ്വേ അഭിപ്രായപ്രകാരം ഓസ്‌ട്രേലിയയിലാണ് സ്വവർഗ വിവാഹത്തിന് അനുമതി നൽകാനൊരുങ്ങുന്നത്. വിവാഹങ്ങള്‍ക്ക് തുല്യത നല്‍കുന്ന സര്‍വേ 61 ശതമാനം പേരുടെ പിന്തുണനേടി.മെല്‍ബണ്‍ നഗരത്തില്‍ തടിച്ചുകൂടിയ ജനങ്ങള്‍ ആഘോഷത്തോടെയാണ് തീരുമാനത്തെ വരവേറ്റതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 12.7 ദശലക്ഷം പേരാണ് പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തിയത്. മൊത്തം ജനസംഖ്യയുടെ 79.5 ശതമാനം വരും ഇത്.ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ ഇത് നിയമമായി അവതരിപ്പിക്കുമെന്നു പ്രധാനമന്ത്രി മാല്‍ക്കം ടെണ്‍ബുള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button