കോളേജ് പഠനം ഉപേക്ഷിച്ച് കാശ്മീരി യുവാവ് ഭീകരസംഘടനയിൽ ചേർന്നു. ഇരുപതുകാരനായ മജീദ് ഖാൻ ആണ് വീട്ടുകാരുടെ പ്രതീക്ഷകൾക്ക് പോറലേൽപ്പിച്ച് ലഷ്‌കർ ഇ തോയിബയിൽ ചേർന്നത്. അതേസമയം യുവാവിന്റെ ഈ തീരുമാനത്തെ ആഘോഷമാക്കുകയാണ് സുഹൃത്തുക്കൾ. ഗവണ്മെന്റ് ബോയ്‌സ് ഡിഗ്രി സ്‌കൂളിൽ രണ്ടാം വർഷ ബിരുദവിദ്യാർത്ഥിയായിരുന്നു യുവാവ്.
മജീദിന്റെ സുഹൃത്തായ യാവർ നിസാൻ തീവ്രവാദ സംഘടനയിൽ ചേർന്നിരുന്നു. എന്നാൽ സുരക്ഷാസേനയുടെ വെടിവെയ്പ്പിൽ യാവർ കൊല്ലപ്പെട്ടു. ഇതോടെയാണ് മജീദിന്റെ മനസ് മാറിയതെന്നാണ് കരുതപ്പെടുന്നത്. മജീദിനെക്കുറിച്ച് നാട്ടുകാർക്കെല്ലാം തന്നെ നല്ല അഭിപ്രായമാണുണ്ടായിരുന്നത്. ചെറിയ പ്രായത്തിൽ തന്നെ നല്ലൊരു ഫുട്ബോളറും കൂടിയായ യുവാവ് തീവ്രവാദസംഘടനയിൽ ചേർന്നത് അവിശ്വസനീയമാണെന്നാണ് മിക്കവരുടെയും അഭിപ്രായം.
Post Your Comments