ചൈനയുടെ സൈനിക നീക്കങ്ങളെ നിരീക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിലയുറപ്പിച്ചു ഇന്ത്യൻ നാവികസേന.ഇന്ത്യയുടെ തന്ത്രപ്രധാനമായ മേഖലകളിൽ ചൈനയുടെ സാന്നിദ്ധ്യം വർധിക്കുന്നതായി റിപ്പോർട്ടുകൾ വന്നതോടെയാണ് ഇന്ത്യന്‍ പ്രതിരോധമന്ത്രാലയം ഇത്തരമൊരു തീരുമാനമെടുത്തത്. 2014 ൽ ശ്രീലങ്കയിലെ കൊളംബോ തുറമുഖത്ത് രണ്ട് ചൈനീസ് കപ്പലുകള്‍ സ്ഥിര സാന്നിധ്യമായതിനെ ഇന്ത്യ ചോദ്യം ചെയ്തിരുന്നു.ശ്രീലങ്കയിലെ ഹംബടോട തുറമുഖവും പാക്കിസ്ഥാനിലെ ഗ്വാഡര്‍ തുറമുഖവും നിര്‍മിക്കുന്നതിലും ചൈന സഹായിച്ചിരുന്നു.ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന ഭാഗങ്ങളിലും മൗറീഷ്യസ്, സീഷെല്‍സ്, മഡഗാസ്‌കര്‍ തുടങ്ങിയ ദ്വീപ് രാഷ്ട്രങ്ങളോടടുത്തുള്ള ഭാഗങ്ങളിലും ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ സ്ഥിരമായി നിലയുറപ്പിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.
Post Your Comments