തിരുവനന്തപുരം : സംസ്ഥാനത്ത് ജി.എസ് .ടി ഏകീകരിച്ചതോടെ ഇന്നു മുതല്‍ ഹോട്ടല്‍ ഭക്ഷണവില കുറയുന്നു. എല്ലാ റെസ്റ്റോറന്റുകളിലും അഞ്ചുശതമാനമെന്ന ഏകീകൃത നികുതി ഈടാക്കിയാല്‍മതിയെന്ന് ജി.എസ്.ടി. കൗണ്‍സില്‍ കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു.
ജി.എസ്.ടി. നടപ്പില്‍വന്നപ്പോള്‍ എ.സി. റെസ്റ്റോറന്റുകളില്‍ 18 ശതമാനവും അല്ലാത്തവയില്‍ 12 ശതമാനവും നികുതി ഏര്‍പ്പെടുത്തിയിരുന്നു. ഭക്ഷണവില കൂടാനിടയാക്കിയ നികുതിഘടനയ്‌ക്കെതിരേ ഉയര്‍ന്ന പ്രതിഷേധം കണക്കിലെടുത്താണ് നികുതി ഏകീകരിച്ചത്. ഹോട്ടലുകളും റെസ്റ്റോറന്റുകളും ഇന്നുമുതല്‍ വിലയ്‌ക്കൊപ്പം അഞ്ചുശതമാനം നികുതിയാവും ഉണ്ടാവുകയെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ് മൊയീന്‍കുട്ടി ഹാജി പറഞ്ഞു.നികുതിഭാരം ഉപഭോക്താക്കളെ ബാധിക്കാതിരിക്കണമെങ്കില്‍ കോമ്പൗണ്ടിങ് നികുതി അഞ്ചുശതമാനത്തില്‍നിന്ന് രണ്ടുശതമാനമായി നിശ്ചയിക്കണമെന്നാണ് ഹോട്ടല്‍ ഉടമകളുടെ ആവശ്യം.
ജി.എസ്.ടി. കൗണ്‍സില്‍ തീരുമാനത്തിന്റെ ഭാഗമായി ഭക്ഷ്യസാധനങ്ങള്‍ അടക്കമുള്ള മറ്റുചില ഉത്പന്നങ്ങളുടെ നികുതിയും 28-ല്‍നിന്ന് 18 ശതമാനമായി കുറച്ചിട്ടുണ്ട്.ചോക്ലേറ്റ്, ഷാമ്പു, ആരോഗ്യ പാനീയങ്ങള്‍, മാര്‍ബിള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, റിസ്റ്റ് വാച്ച്, കാപ്പി, ഡെന്റല്‍ ഉത്പന്നങ്ങള്‍, ബാറ്ററി തുടങ്ങിയ വസ്തുക്കളുടെയും വില ഇന്നുമുതൽ കുറയും.
Post Your Comments