പനാജി•യൗവ്വനകാലത്ത് അശ്ലീല ചിത്രങ്ങള്‍ കാണാന്‍ പോയ അനുഭവം പങ്കുവച്ച് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. കഴിഞ്ഞ ദിവസം ശിശുദിനത്തില്‍ സ്കൂള്‍ കിട്ടികളുമായി ആശയവിനിമയം നടത്തവേയാണ് പരീക്കര്‍ ഇത്തരത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയത്.
ഏത് തരത്തിലുള്ള ചിത്രങ്ങളാണ് കുട്ടിക്കാലത്ത് കണ്ടിരുന്നതെന്ന ഒരു കുട്ടിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുന്‍ പ്രതിരോധ മന്ത്രികൂടിയായിരുന്ന പരീക്കര്‍. “ഞങ്ങള്‍ വെറും സിനിമകള്‍ മാത്രമായിരുന്നില്ല കണ്ടിരുന്നത്, ആ കാലഘട്ടത്തിലെ അഡള്‍ട്ട്സ് വണ്‍ലി ചിത്രങ്ങളും കണ്ടിരുന്നു”-പരീക്കര്‍ മറുപടി നല്‍കി.
ഇന്നത്തെക്കാലത്ത് ടിവിയില്‍ അശ്ലീല ചിത്രങ്ങളിലേതിനേക്കാള്‍ അശ്ലീലം വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്നൊരു പ്രശസ്ത അശ്ലീല ചിത്രമുണ്ടായിരുന്നു. ഞാന്‍ പ്രായപൂര്‍ത്തിയായിരുന്നു അന്ന്. എന്റെ സഹോദരനും ഞാനും കൂടി ആ സിനിമ കാണാന്‍ പോയി. ഇടവേളയില്‍ ലൈറ്റുകള്‍ തെളിഞ്ഞപ്പോള്‍ അടുത്തിരിക്കുന്നത് എന്റെ അയല്‍ക്കാരനാണെന്ന സത്യം തിരിച്ചറിഞ്ഞു. ഈ അയല്‍ക്കാരന്‍ എന്റെ സഹോദരനുമായി വൈകുന്നേരങ്ങളില്‍ സംസാരിക്കാറുള്ളയാളാണ്. ഞാന്‍ എന്നോട് തന്നെ പറഞ്ഞു, ഞങ്ങള്‍ മരിച്ചു”- പരീക്കര്‍ പറഞ്ഞു.
ഒടുവില്‍ അയല്‍ക്കാരന്‍ പറഞ്ഞ് വീട്ടില്‍ അറിയുന്നതിന് മുന്‍പ് തങ്ങള്‍ വീട്ടില്‍ അറിയിച്ചെന്നും പരീക്കര്‍ പറഞ്ഞു. അശ്ലീല ചിത്രമാണെന്ന് അറിയാതെ തങ്ങള്‍ പോയതാണെന്നും ഇത് തിരിച്ചറിഞ്ഞ തങ്ങള്‍ പകുതിയായപ്പോള്‍ ഇറങ്ങിപ്പോരുന്നുവെന്നും പരീക്കറും സഹോദരനും അമ്മയോട് പറഞ്ഞു. അവിടെ അയല്‍ക്കാരന്‍ ഇരിക്കുന്നത് കണ്ടിരുന്നുവെന്നും അമ്മയോട് പറഞ്ഞിരുന്നു.
പിറ്റേന്ന്, പരിക്കറും സഹോദരന്‍ അവധൂതും അശീല ചിത്രം കാണാന്‍ പോയ വിവരം പറയാന്‍ അയല്‍വാസി അമ്മയെ വിളിച്ചു. എന്നാല്‍ അവര്‍ ഏത് സിനിമയ്ക്കാണ് പോയതെന്ന് തനിക്കറിയാം. നീയും ആ സിനിമയ്ക്ക് പോയത് എന്തിനാണെന്ന അമ്മയുടെ ചോദ്യം കേട്ട് അയല്‍വാസി സബ്ധനായിപ്പോയി എന്നും പരീക്കര്‍ ഓര്‍മ്മിച്ചു.
Post Your Comments