അശ്ലീല വീഡിയോ വെബ്‌സൈറ്റുകൾ പതിവായി സന്ദർശിക്കുന്നവരെ നിരീക്ഷിച്ച് പോലീസ്. അശ്ലീല വീഡിയോകൾ കാണുന്നവർക്ക് മുന്നറിയിപ്പ് നൽകുകയും അവരുടെ ഡിജിറ്റൽ ഡേറ്റ പൊലീസ് പരിശോധിക്കുകയും ചെയ്യുന്നുണ്ട്.
Read Also : ക്ഷേത്ര ഭൂമിയില്‍ കളക്ടറേറ്റ് പണിയാന്‍ സർക്കാരിന് അനുവാദം നല്‍കി ഹൈക്കോടതി
യുപി പൊലീസിന്റെ 1090 സർവീസിന് കീഴിലാണ് ഓൺലൈൻ നിരീക്ഷണം നടക്കുന്നത്. ഇതിന് കീഴിൽ ഒരു പൊലീസ് ടീം മുഴുവൻ സമയവും ഇന്റർനെറ്റിൽ അശ്ലീല വീഡിയോ വെബ്‌സൈറ്റുകൾ കാണുന്നവരെ നിരീക്ഷിക്കും. എത്ര പോൺ വീഡിയോ കാണുന്നു എന്നതിനെക്കുറിച്ചുള്ള ഡേറ്റ സൂക്ഷിക്കുന്നുമുണ്ട്.
പൊലീസ് ടീം സ്ഥാപിച്ച പുതിയ ടെക് സംവിധാനം അനുസരിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ഒരാൾ അശ്ലീല വെബ്‌സൈറ്റിലേക്ക് പോയാൽ യുപി പൊലീസിന്റെ 1090 സർവീസ് വെബ്‌സൈറ്റിൽ നിന്നുള്ള പോപ്പ്-അപ്പ് അലേർട്ട് കാണിക്കും. അവരുടെ ഡേറ്റ പൊലീസ് റെക്കോർഡ് ചെയ്യുന്നുണ്ടെന്നും നിരീക്ഷിക്കുന്നുണ്ടെന്നുമുള്ള സന്ദേശം ഉപയോക്താവിനെ അറിയിക്കും.
ഇതിനൊപ്പം തന്നെ, സേവനത്തെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നതിനായി സോഷ്യൽ മീഡിയ സൈറ്റുകളായ ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക് എന്നിവയിലൂടെ 1090 ഡിജിറ്റൽ ക്യാംപെയ്‌നും നടത്തുന്നുണ്ട്. അശ്ലീല വീഡിയോകൾക്ക് അടിമയാകുന്ന കൗമാരക്കാരെ നിരീക്ഷിക്കുകയാണ് ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.
Post Your Comments