അഹമ്മദാബാദ് : ഗുജറാത്തിൽ പപ്പുവിന് വിലക്കേർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. മോദിയെയായാലും രാഹുൽ ഗാന്ധിയേയായാലും പപ്പു എന്ന വാക്ക് ഉപയോഗിക്കാൻ പാടില്ല എന്നാണു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഇലക്രേ്ടാണിക് പരസ്യങ്ങള്‍ വഴി പപ്പു എന്ന വാക്ക് ഉപയോഗിക്കുന്നതിന് ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയത്.
‘പപ്പു’ എന്ന വാക്ക് പ്രത്യക്ഷത്തില്‍ ആരേയും വ്യക്തിപരമായി സൂചിപ്പിക്കാത്തത് കൊണ്ട് തന്നെ ഇത് ഉപയോഗിക്കാന്‍ സമ്മതിക്കണമെന്ന് ബിജെപി കമ്മീഷനെ അറിയിച്ചെങ്കിലും അത് തള്ളിക്കളയുകയായിരുന്നു. രാഹുല്‍ ഗാന്ധിയെ പരിഹസിക്കുന്നതിനായി ബിജെപി രൂപപ്പെടുത്തിയ ഈ ഹാഷ് ടാഗ് മോദിയെ പരിഹസിക്കാൻ കോൺഗ്രസ്സും തിരിച്ചുപയോഗിച്ചിരുന്നു.
പപ്പു ടാഗിലൂടെ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പോലും പരിഹാസത്തിനു പാത്രമായിരുന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍.
Post Your Comments