പെരിങ്ങോട്ടുകുറുശ്ശി•പാലക്കാട് പരുത്തിപ്പുളളി കണക്കത്തറ പൂതിരിക്കാവ് പ്രദേശത്തെ 400 ഓളം പേർ ബി.ജെ.പി. യിൽ ചേർന്നു. നിലവിലെ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റും, മുൻ എം.എൽ.എ യും, പാലക്കാട് മുൻ ഡി.സി.സി. പ്രസിഡന്റ് കൂടിയായ ശ്രീ. എ. വി. ഗോപിനാഥിന്റെ വാർഡിൽ നിന്നാണ് ഇത്രയും അധികം പ്രവർത്തകർ കൂട്ടത്തോടെ മാറിയിരിക്കുന്നത് . രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിന്റെ പടയൊരുക്കം യാത്ര ജില്ലയില്‍ പ്രവേശിച്ച ദിവസം തന്നെയാണ് ഇത്രയേറെപ്പേര്‍ പാര്‍ട്ടി വിട്ടതെന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ ഏപ്രിൽ 23-ാം തിയതി 40 ഓളം പ്രവർത്തകർ മറ്റ് പാർട്ടികളിൽ നിന്നും രാജിവെച്ച് ബി.ജെ. പി. യിൽ ചേർന്നിരുന്നു. പരുത്തിപ്പുളളിയിൽ ചേർന്ന സ്വീകരണ പൊതുയോഗം ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി.ശ്രീ.കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പെരിങ്ങോട്ടുകുറിശ്ശിയിൽ ഏകാധിപത്യ മുന്നണി ഭരണത്തിന്റെ കാലം അവസാനിച്ചതായും മാററം ബി.ജെ.പി. യിലേക്ക് മാത്രമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു .
യോഗത്തിൽ തരൂർ മണ്ഡലം പ്രസിഡന്റ് ശ്രീ. സി.എസ്.ദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീ.കൃഷ്ണകുമാർ, ജില്ലാ പ്രസിഡന്റ് അഡ്വ: ഇ.കൃഷ്ണദാസ്, മദ്ധ്യമേഖലാ. ജനറൽ സെക്രട്ടറി ശ്രീ.പി.വേണുഗോപാൽ, ന്യൂനപക്ഷാ മോർച്ച സാമസ്ഥാന സെക്രട്ടറി ശ്രീ.സുലൈമാൻ, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ.പി.ഭാസി, ജനറൽ സെക്രട്ടറി ശ്രീ.പ്രദീപ്കുമാർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ശ്രീ.കെ.സദാനന്ദൻ, ശ്രീ. കെ.ശ്രീകണ്ഠൻ, സെക്രട്ടറിമാരായ ശ്രീ.സന്തോഷ് ബമ്മണൂർ, ശ്രീ.വി.ഗോപി, വേണുഗോപാൽ, രാജൻ, ചിന്നപ്പൻ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ മുതിർന്ന അംഗം ശ്രീ. ഞെട്ടിയോട് ചാമി എഴുത്തച്ഛനെ പൊന്നാട അണിയിച്ച് ആദരിച്ചു.
Post Your Comments