
അടൂര്‍: പാർട്ടി നേതൃത്വത്തിനു രാജിക്കത്തു കൈമാറിയ ശേഷം കുട്ടനാട്ടിലേക്കു മടങ്ങിയ തോമസ് ചാണ്ടിയെ അടൂരിൽ യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകര്‍ ചീമുട്ടയെറിയുകയും കരിങ്കൊടി കാട്ടുകയും ചെയ്തു. പന്തളത്ത് എത്തിയപ്പോൾ തോമസ് ചാണ്ടി ഔദ്യോഗിക വാഹനം മാറി. തിരുവനന്തപുരത്തുനിന്ന് പിന്നാലെ എത്തിയ ചാനൽവാഹനങ്ങൾ പൊലീസ് തടഞ്ഞു.
യോഗത്തിനുശേഷം പുറത്തിറങ്ങിയ തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കാണാൻ പോകുമെന്നു കരുതിയെങ്കിലും ഔദ്യോഗിക വാഹനത്തിൽ സ്വന്തം മണ്ഡലമായ കുട്ടനാട്ടിലേക്കാണു യാത്ര തിരിച്ചത്. ഇവിടെ എത്തിയശേഷം അദേഹം കൊച്ചിക്കു പോകുമെന്നാണ് അറിയുന്നത്.
Post Your Comments