Latest NewsNewsIndia

പതിനെട്ടുമാസം പ്രായമായ കുഞ്ഞിനെ പീഡിപ്പിച്ചു

ഡൽഹി: പതിനെട്ടുമാസം പ്രായമായ പെണ്‍കുഞ്ഞിനെ പീഡിപ്പിച്ചു. സംഭവത്തിൽ 21 വയസുകാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡിപ്പിച്ചത് കുട്ടിയുടെ പിതാവിന്റെ കൂടെ ജോലി ചെയ്യുന്ന യുവാവാണ്. ഇയാള്‍ ഇവരുടെ വീട്ടിലായിരുന്നു കുറച്ചു നാളുകളായി താമസിച്ചിരുന്നത്.

സാധാരണ വീട്ടില്‍ അമ്മയും അച്ഛനും ഇല്ലാത്ത സമയത്ത് യുവാവായിരുന്നു കുട്ടിയെ നോക്കാറുണ്ടായിരുന്നത്. തലേ ദിവസം ഉ=യുവാവിന് നൈറ്റ് ഡ്യൂട്ടി ആയിരുന്നു. അതുകൊണ്ട് യുവാവ് തിങ്കളാഴ്ച രാവിലെ തന്നെ വീട്ടില്‍ എത്തിയിരുന്നു. ഇയാള്‍ വന്ന ഉടനെ കുട്ടിയുടെ പിതാവ് ജോലിക്കും പോയിരുന്നു.

തുടർന്ന് കുട്ടിയെ യുവാവിനെ ഏല്‍പ്പിച്ച് അമ്മയും ജോലിക്ക് പോയി. പിന്നെ കുട്ടിയും ഇയാളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഈ സമയത്താണ് ഇയാള്‍ കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചത്.

വൈകുന്നേരം അമ്മ വീട്ടില്‍ തിരിച്ചെത്തുകയും കുട്ടി നിര്‍ത്താതെ കരയുന്നത് ശ്രദ്ധയില്‍പെടുകയും ചെയ്തു. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ നിന്നും രക്തം വരുന്നതുകൂടി കണ്ടതോടെ അമ്മ കുഞ്ഞിനെ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി. യുവാവിനെതിരെ പോക്‌സോ നിയപ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button