രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയെക്കുറിച്ച് പറഞ്ഞ് മുൻ കേന്ദ്രമന്ത്രി എ കെ ആന്റണി. കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ളിയുജെ) ഡല്‍ഹി ഘടകത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ലോഞ്ച് ചെയ്യുന്ന വേളയിലാണ് അദ്ദേഹം സംസാരിച്ചത്.
ഇന്ത്യയുടെ തനതായ സംസ്കാരവും മൂല്യങ്ങളുമെല്ലാം ആക്രമിക്കപ്പെടുകയാണെന്നും മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത,ഇപ്പോൾ നമ്മുടെ രാജ്യത്ത് പടർന്നുകൊണ്ടിരിക്കുന്ന അസഹിഷ്ണുതയാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു .നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും നിലനില്‍ക്കുന്ന സംവാദാത്മക മനോഭാവമാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയെന്നും നിര്‍ഭയമായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള സ്വാതന്ത്രത്തിലൂടെയാണ് സംവാദാത്മകത നിലനിർത്തി പോന്നിരുന്നതെന്നും എന്നാൽ സംവാദങ്ങള്‍ക്ക് പകരം സംഘര്‍ഷങ്ങളെ സ്വാഗതം ചെയ്യുന്ന അവസ്ഥയിലേക്ക് രാജ്യം മാറിയിരിക്കുകയാണെന്നും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനോ ആഗ്രഹിക്കുന്ന രീതിയില്‍ പുസ്തകങ്ങള്‍ എഴുതാനോ സിനിമകള്‍ നിര്‍മിക്കാനോ ഉള്ള അവകാശങ്ങള്‍ പോലും ഇല്ലാതായിരിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സംസ്കാരത്തിന്റെ സവിശേഷതകള്‍ തിരിച്ചുപിടിക്കാനുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments