തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ നാലു മുതല്‍ എട്ടു മടങ്ങു വരെയാണ് പച്ചക്കറി വില കുതിച്ചുയര്‍ന്നത്.തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായി പച്ചക്കറി എത്തുന്നത്. ഈ സംസ്ഥാനങ്ങളില്‍ കാലാവസ്ഥ പ്രതികൂലമായതും കൃഷിനാശവുമാണ് വിലവർധനയുമാണ് വില കൂടിയതിന്റെ പ്രധാനകാരണമായി അധികൃതര്‍ പറയുന്നത്.
ഓണത്തിനു മുൻപ് കിലോഗ്രാമിന് മുപ്പതു രൂപ വരെ ആയിരുന്നു ചെറിയ ഉള്ളിയുടെ വില. ഇപ്പോള്‍ ഇത് നൂറ്റി എണ്‍പതു രൂപ വരെയായിരിക്കുകയാണ്. തക്കാളി, സവാള എന്നിവയുടെ വിലയിലും വന്‍ വര്‍ദ്ധനവുണ്ടായി. എന്നാല്‍, മുരിങ്ങക്കയ്ക്ക് വില കുറഞ്ഞിട്ടുണ്ട്.
Post Your Comments