Latest NewsNewsIndia

ലൈവ് റിപ്പോര്‍ട്ടിങ്ങിനിടയില്‍ പോണ്‍ വീഡിയോയിലെ ശബ്ദം; വീണ്ടും പുലിവാല് പിടിച്ച് ബിബിസി : വീഡിയോ കാണാം

ലൈവ് റിപ്പോര്‍ട്ടിങ്ങിനിടയില്‍ പോണ്‍ വീഡിയോയിലെ ശബ്ദം കടന്നുവന്നതുമൂലം വീണ്ടും പുലിവാല്‌ പിടിച്ചിരിക്കുകയാണ് ബിബിസി ചാനല്‍. അവതാരകയായ എമ്മാ വാര്‍ഡി മോണിംഗ് ഷോക്കു വേണ്ടി ലൈവ് നല്‍കിയപ്പോഴായിരുന്നു ശബ്ദം. ബ്രെക്‌സിറ്റിനെക്കുറിച്ചും തെരേസാ മേയെക്കുറിച്ചും എമ്മ സംസാരിക്കുമ്പോഴായിരുന്നു അബദ്ധം സംഭവിച്ചത്. വീഡിയോയില്‍ ശ്രദ്ധിച്ച് കേട്ടാല്‍ ഒരു സ്ത്രീയുടെ തേങ്ങല്‍ കേള്‍ക്കാവുന്നതാണ്.

അവതാരകയ്ക്ക് കാര്യംപിടികിട്ടിയെങ്കിലും ഒന്നും അറിയാത്ത ഭാവത്തില്‍ അതിനേക്കാളും ഉറക്കെ സംസാരിച്ച് കാണികളുടെ ശ്രദ്ധതിരിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. എന്നാല്‍ ഏകദേശം ഒരു മിനുട്ടോളം ശബ്ദം നീണ്ടു നിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ബിബിസി തയ്യാറായിട്ടില്ല. എന്നാല്‍ വാര്‍ത്ത കണ്ടവരെല്ലാം തന്നെ ഇതിനെതിരെ ട്വിറ്ററിലൂടെ ബിബിസിക്കെതിരെ രംഗത്തെത്തി.

ഇതിനു മുന്‍പും വാര്‍ത്താ അവതരണത്തിനിടെ ബിബിസിക്ക് ഇത്തരത്തിലുള്ള അബദ്ധം പറ്റിയിരുന്നു. അന്ന് അവതാരക സോഫി റാവോത്ത് ഇംഗ്ലണ്ടും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിന്റെ തത്സമയ വിവരം നല്‍കുന്നതിനിടെ ഡെസ്‌ക്കിലെ കംപ്യൂട്ടറില്‍ പോണ്‍ വീഡിയോയിലെ ദൃശ്യങ്ങള്‍ കടന്നു വന്നിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button