വിവാദങ്ങൾ വിട്ടൊഴിയാതെ ഗോവ രാജ്യാന്തര ചലച്ചിത്രമേള. 48-ാമത് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയുടെ ജൂറി അധ്യക്ഷസ്ഥാനം സംവിധായകന്‍ സുജോയ് ഘോഷ് രാജിവച്ചു. ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് ജൂറി തിരഞ്ഞെടുത്ത രണ്ട് ചിത്രങ്ങള്‍ കേന്ദ്ര വാര്‍ത്താ വിനിമയ- പ്രക്ഷേപണ മന്ത്രാലയം ഒഴിവാക്കിയതിനു പിന്നാലെയാണ് രാജി. ഇന്ത്യന്‍ എക്സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സുജോയ് ഘോഷ് അധ്യക്ഷനായ പതിമൂന്നംഗ ജൂറിയാണ് ഇന്ത്യന്‍ പനോരമയിലേക്കുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. മലയാളി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗയും രവി ജാദവ് സംവിധാനം ചെയ്ത ന്യൂഡുമടക്കം 24 ചിത്രങ്ങളാണ് ജൂറി തിരഞ്ഞെടുത്തിരുന്നത്. എന്നാൽ ഇന്ത്യന്‍ പനോരമയിലേക്കുള്ള ഫീച്ചര്‍, നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ ചിത്രങ്ങളുടെ പട്ടിക വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നവംബര്‍ ഒമ്ബതിനു പ്രസിദ്ധീകരിച്ചപ്പോൾ അതിൽ നിന്നും എസ് ദുര്‍ഗ, ന്യൂഡ് എന്നീ സിനിമകള്‍ ഒഴിവാക്കിയിരുന്നു. ജൂറി അംഗങ്ങളില്‍ ചിലര്‍ ഇതിൽ പ്രതിഷേധം അറിയിച്ചിരുന്നു. നവംബര്‍ 20 മുതല്‍ 28 വരെയാണ് ചലച്ചിത്ര മേള നടക്കുന്നത്. വിഷയത്തില്‍ പ്രതികരിക്കാന്‍ സുജോയ് തയ്യാറായിട്ടില്ല.
Post Your Comments