അഹമ്മദാബാദ് : മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സെക്സ് വീഡിയോയില്‍ ഉള്ളത് താനല്ലെന്ന് ഹാർദ്ദിക് പട്ടേൽ. നേരത്തെ ഹാർദ്ദിക് പട്ടേൽ ബിജെപി തന്റെ വ്യാജ സെക്സ് വീഡിയോ ഇറക്കാൻ സാധ്യതയുണ്ടെന്ന് ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുക്കാറായ സാഹചര്യത്തില്‍ ഇത്തരത്തില്‍ ഒരു വീഡിയോ പുറത്തുവന്നതിനു പിന്നിൽ ബിജെപി ആണെന്നും ഹാർദിക് ആരോപിച്ചു.
എന്നാൽ മാധ്യമങ്ങളിലൂടെ വിഡീയോ പ്രചരിച്ചതിനെക്കുറിച്ച് കോണ്‍ഗ്രസോ ബിജെപിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.ഹോട്ടലില്‍ ചിത്രീകരിച്ചിരിക്കുന്ന, നാലുമിനുട്ട് ദൈര്‍ഘ്യമുള്ള ക്ലിപ്പാണ് ഇന്നലെ പുറത്തെത്തിയത്. 2017 മേയ് 16 എന്നാണ് വീഡിയോയില്‍ തിയതി കാണാന്‍ സാധിക്കുന്നത്.
വീഡിയോയിൽ ഹാർദ്ദിക് പട്ടേലും മറ്റൊരു സ്ത്രീയുമായുള്ള അശ്ളീല വീഡിയോ ആണ് ഉള്ളത്. എന്നാൽ ബിജെപി നെറികെട്ട രാഷ്ട്രീയമാണ് കളിച്ചതെന്നും, തന്റെ വ്യാജ വീഡിയോ ബിജെപി ഇറക്കുമെന്നു തനിക്ക് സൂചന നേരത്തെ കിട്ടിയിരുന്നതാണെന്നും ഹാർദിക് പട്ടേൽ പറഞ്ഞു.
വീഡിയോ കാണാം:
Post Your Comments