ന്യൂഡൽഹി: സ്വാതി ഒരിക്കലും തന്റെ പേരിനൊപ്പം കോവിന്ദ് എന്ന് ചേർത്തിരുന്നില്ല, അതു കൊണ്ടുതന്നെ എയർ ഇന്ത്യയിലെ സഹപ്രവർത്തകർക്കുപോലും എയർഹോസ്റ്റസ് എസ്.സ്വാതി, രാഷ്ട്രപതിയുടെ മകളാണെന്ന് അറിഞ്ഞിരുന്നില്ല. ആ അമ്പരപ്പിലാണ് മറ്റ് സ്റാഫുകള്‍. 2007 മുതല്‍ സ്വാതി എയര്‍ ഇന്ത്യയില്‍ ജോലി ചെയ്തു വരികയാണ്. ബോയിംഗ് 787, 777 വിമാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വാതി പേരിനൊപ്പം കോവിന്ദിന്റെ പേര് ഉപയോഗിച്ചിരുന്നില്ല.
സുരക്ഷാകാരണങ്ങളെ തുടര്‍ന്ന് വിമാനത്തിലെ ജോലിയില്‍ നിന്ന് മാറ്റി നിയമിക്കാൻ എയർ ഇന്ത്യ നിർബന്ധിതരാവുകയായിരുന്നു. ദീര്‍ഘദൂര വിമാനങ്ങളില്‍ എയര്‍ ഹോസ്റ്റസായിരുന്ന സ്വാതിയെ എയര്‍ ഇന്ത്യ ആസ്ഥാനത്ത് ഇന്റഗ്രേഷന്‍ വകുപ്പിലേക്കാണ് മാറ്റി നിയമിച്ചിരിക്കുന്നത്. ഒരു രാഷ്ട്രപതിയുടെ മകള്‍ എന്ന നിലയില്‍, അവര്‍ക്ക് വേണ്ടത്ര സുരക്ഷ നല്‍കാന്‍ തങ്ങള്‍ക്ക് കഴിയില്ല. പല തരത്തിലുള്ള ആളുകളാണ് വിമാനത്തില്‍ കയറുന്നതെന്നും വിമാന കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
പേരിന്റെ കൂടെ അച്ഛന്റെ പേര് വെക്കാത്തതിനാല്‍ രാഷ്ട്രപതിയുടെ മകളാണ് സ്വാതി എന്ന് ഇത്രയും കാലം എയര്‍ ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ക്ക് അറിയുമായിരുന്നില്ല . എന്നാല്‍ രാഷ്ട്രപതിയുടെ മകളാണെന്ന് മനസിലാക്കിയപ്പോള്‍ തന്നെ സ്വാതിക്ക് വേണ്ട സുരക്ഷ ഇവര്‍ ഒരുക്കിയിരുന്നു.
Post Your Comments