
ന്യൂഡല്‍ഹി : അമുസ്ലീങ്ങളായ സുരക്ഷാ ഭടന്മാരെ സംരക്ഷണത്തിനായി ആവശ്യപ്പെട്ട് പാക്ക് മന്ത്രി രംഗത്ത്. ഇസ്ലാമിസ്റ്റുകളില്‍ നിന്ന് ഭീഷണി ഉയര്‍ത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ നടപടി. പ്രവിശ്യാ നിയമ മന്ത്രി റാണ സനാഉല്ലായാണ് മുസ്ലീങ്ങളെ മാറ്റി ക്രിസ്ത്യന്‍, ഹിന്ദു, അഹ്മദി മതങ്ങളില്‍പ്പെട്ടവരെ തന്റെ സുരക്ഷാ ഭടന്മാരായി വേണമെന്നു ആവശ്യപ്പെട്ടത്.
ഒരു ടെലിവിഷന്‍ ഇന്റര്‍വ്യൂവില്‍ മുസ്ലീങ്ങളും അഹമദിസും തമ്മിലുള്ളത് ചെറിയ വ്യത്യാസങ്ങള്‍ മാത്രമാണെന്നാണ് സനാഉല്ലാ പറഞ്ഞിരുന്നു. ഇത് പാക്കിസ്ഥാനില്‍ വന്‍ പ്രതിഷേധത്തിനു കാരണമായി മാറിയിരുന്നു. ഇതേ തുടര്‍ന്ന് ഇസ്ലാമിസ്റ്റുകളില്‍ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടു. ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ തെഹ്രീഇബ് ലെയ്ക്ക് യാ റസൂല്‍ മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. അവര്‍ തന്നെ കൊല്ലുമെന്നു ഭീഷണി മുഴുക്കിയതായി മന്ത്രി അറിയിച്ചു.
ഇതേ തുടര്‍ന്ന് തന്റെ സുരക്ഷാ ശക്തിപ്പെടുത്താന്‍ പോലീസിനോട് ആവശ്യപ്പെട്ടു. പിന്നീട് സുരക്ഷയ്ക്കു വേണ്ടി നിയമിച്ചതു സ്വകാര്യ സുരക്ഷാ ഏജന്‍സിയില്‍ ജോലി ചെയുന്ന ക്രിസ്ത്യന്‍ ഗാര്‍ഡുകളെയാണ് . 2011-ല്‍ പഞ്ചാബ് ഗവര്‍ണ്ണര്‍ സല്‍മാന്‍ ടസീര്‍ മതനിന്ദയുടെ പേരില്‍ സ്വന്തം സുരക്ഷാ ഭടന്മാരാല്‍ വധിക്കപ്പെട്ടിരുന്നു.
Post Your Comments