ന്യൂഡൽഹി: ഖാലിസ്താൻ ഭീകര സംഘടനയുടെ 12 വെബ്‌സൈറ്റുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു. ഐടി ആക്ട് 69 എ പ്രകാരമാണ് കേന്ദ്ര സർക്കാരിന്റെ നടപടി.നിരോധിക്കാൻ നിർദ്ദേശം നൽകിയതിൽ ചില വെബ്‌സൈറ്റുകൾ സിഖ് ഫോർ ജസ്റ്റിസ് നേരിട്ട് നിയന്ത്രിക്കുന്നവയാണ്. ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് കേന്ദ്ര സർക്കാർ നിരോധിച്ച സംഘടനയാണ് സിഖ് ഫോർ ജസ്റ്റിസ്.
ആദ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഇലക്ട്രോണിക്സ്ആന്റ് ഇൻഫർമേഷൻ മന്ത്രാലയമാണ് വെബ്‌സൈറ്റുകൾ നിരോധിക്കുന്നത്. വിഘടനവാദം പ്രോത്സാഹിപ്പിക്കുകയും ഖാലിസ്താൻ ഭീകരതയെ പിന്തുണയ്ക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ ഈ വെബ്‌സൈറ്റുകൾ നടത്തുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
Post Your Comments