സോള്‍: ഉത്തരകൊറിയന്‍ സൈനികർ സഹപ്രവര്‍ത്തകനെ വെടിവച്ചുവീഴ്ത്തി. അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുകയാണെന്ന് സംശയിച്ചാണ് വെടിവച്ചത്. സംഭവം നടന്നത് പാന്‍മുന്‍ജോം പ്രവിശ്യയിലായിരുന്നു. കൂടെയുള്ളവര്‍ സൈനികന് കൂറുമാറുകയാണെന്ന് സംശയിച്ച് വെടിവച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
പാന്‍മുന്‍ജോം മീറ്ററുകളുടെ വ്യത്യാസത്തില്‍ ഇരു കൊറിയകളുടെയും സെനികര്‍ നേര്‍ക്ക് നേര് കാവല്‍ നില്ക്കുന്ന സ്ഥലമാണ്. ഇവിടെ ഉത്തരകൊറിയയ്ക്ക് വേണ്ടി മേല്‍നോട്ടം നടത്തുന്നത് അമേരിക്കന്‍ നേതൃത്വത്തിലുള്ള ഐക്യരാഷ്ട്രസഭാ കമാന്‍ഡാണ്. വാഹനത്തിലെത്തിയ സൈനികന് അതിര്‍ത്തിയില്‍ ദക്ഷിണകൊറിയന്‍ വശത്തേക്ക് തിരിഞ്ഞതോടെ സൈനികര്‍ വെടിയുതിര്‍ക്കുന്നത് കണ്ടുവെന്നാണ് ദക്ഷിണകൊറിയന്‍ വൃത്തങ്ങളും പറയുന്നത്. തങ്ങളുടെ ഭാഗത്തുനിന്നോ യുഎന്സിയുടെ ഭാഗത്തുനിന്നോ വെടിയുതിര്‍ത്തിട്ടില്ലെന്നും ദക്ഷിണകൊറിയ പറയുന്നു.
ദക്ഷിണകൊറിയയില്‍ ആശുപത്രിയില്‍ വെടിവെയ്പില്‍ ഗുരുതരമായി പരിക്കേറ്റ സൈനികനെ പ്രവേശിപ്പിച്ചു. ഉത്തരകൊറിയന്‍ സൈനികര്‍ ഇങ്ങനെ ചേരിതിരിഞ്ഞ് ദക്ഷിണകൊറിയയിലേക്ക് പോവുന്നത് വളരെ അപൂര്‍വ്വമാണ്. രാജ്യത്തോട് അത്രയധികം കൂറ് പുലര്‍ത്തുന്ന വിശ്വസ്തരായ സൈനികരെയാണ് ഈ മേഖലയില്‍ ഉത്തരകൊറിയ വിന്യസിക്കാറുള്ളത്.
Post Your Comments