മനില: ഭീകരതയ്ക്കെതിരെ ഒരുമിച്ച് പോരാടണമെന്ന് ആസിയാന്‍ രാജ്യങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിനെതിരെയും വിഘടനവാദത്തിനെതിരെയും ഒന്നിച്ചു പോരാടാനുള്ള സമയം ആഗതമായിരിക്കുന്നു. ഒറ്റയ്ക്കു പോരാടി നാം ബുദ്ധിമുട്ടിയിരിക്കുകയാണ്. നിയമത്തിൽ അധിഷ്ഠിതമായ പ്രാദേശിക സുരക്ഷ രൂപകൽപന ചെയ്യുന്നതിന് ഇന്ത്യ എല്ലാവിധ സഹായങ്ങളും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ആസിയാന്‍ ഉച്ചകോടിക്കിടെ ന്യൂസിലന്‍ഡ്, ജപ്പാന്‍, വിയറ്റ്്നാം, ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി പ്രധാനമന്ത്രി മോദി ചര്‍ച്ച നടത്തുകയുണ്ടായി. ഫിലിപ്പീൻസ് പ്രസിഡന്റ് റോഡീഗ്രോ ഡ്യൂടേർടുമായി കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതിരോധരംഗത്തെ സഹകരണത്തിനുൾപ്പെടെ നാലു കരാറുകളിൽ ഇന്ത്യ ഒപ്പുവെച്ചു.
Post Your Comments