ചെറിയ കുറ്റങ്ങൾ പരിഹരിക്കാൻ കോടതിയെ ആശ്രയിക്കുന്നതിന് പകരം പിഴ ചുമത്തുന്ന രീതി ദുബായിൽ പ്രാബല്യത്തിൽ വന്നു. ദുബായിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഈ സംവിധാനം കൊണ്ടുവരാൻ തീരുമാനമായിട്ടുണ്ട്. ഉദ്യോഗസ്ഥരെ അപമാനിക്കുന്നത്, ചെറിയ രീതിയിലുള്ള ട്രാഫിക് നിയമലംഘനങ്ങൾ, ചെക്ക് കേസുകൾ തുടങ്ങിയ ഇനി ഈ രീതിയിലൂടെ ആയിരിക്കും പരിഹരിക്കുന്നത്.
ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് പുതിയ നിയമം അവതരിപ്പിച്ചത്.പുതിയ രീതിയിൽ കേസുകൾ പരിഗണിക്കാൻ ആരംഭിച്ചതായും ഇതിലൂടെ കേസുകൾ പരിഹരിക്കുന്ന സമയത്തിലും മറ്റും കുറവ് ഉണ്ടായതായും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
Post Your Comments