ന്യൂഡല്‍ഹി: ഗുരുവായൂരിൽ ആർ എസ് എസ് പ്രവർത്തകൻ ആനന്ദിന്റെ കൊലപാതകത്തെ കുറിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തോട് റിപ്പോർട്ട് തേടി. ഞായറാഴ്ച നടന്ന കൊലപാതകത്തെക്കുറിച്ചും തുടര്‍ന്ന് പൊലീസ് സ്വീകരിച്ച നടപടികളെപ്പറ്റിയും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടു. മൂന്നു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ആഭ്യന്തര മന്താലയത്തിന്റെ നിർദ്ദേശം.
2014 ല്‍ സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് ഞായറാഴ്ച വെട്ടേറ്റു മരിച്ച ആനന്ദ്. എന്നാൽ 2012 -ൽ ആർ എസ് എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ സിപിഎം നേതാവ് പ്രതിയായിട്ടുള്ള കേസിലെ സാക്ഷിയാണ് ആനന്ദ്. അതിനാൽ മനഃപൂർവ്വം ആനന്ദിനെ പ്രതിയാക്കുകയായിരുന്നു എന്നാണു ബിജെപി ആരോപിക്കുന്നത്.
സാക്ഷിയെ ഇല്ലാതാക്കാനാണ് ആനന്ദിനെ പ്രതിയാക്കിയതും വെട്ടിക്കൊന്നതും എന്ന് കുമ്മനം ആരോപിച്ചിരുന്നു. മാവോവാദികളെപ്പോലെയാണ് കേരളത്തിലെ സി.പി.എം പെരുമാറുന്നതെന്ന് ബിജെപി ആരോപിച്ചിരുന്നു.
Post Your Comments