Latest NewsNewsInternationalGulf

30 മില്യൺ ദിർഹം വിലവരുന്ന വ്യാജ വസ്തുക്കൾ അജ്മാനിൽ കണ്ടെത്തി

അജ്മാൻ: അജ്മേർ സ്ക്വയറിലെ ഒരു വില്ലയിൽ നടത്തിയ റെയ്ഡിൽ 30 മില്യൺ ദിർഹം മൂല്യമുള്ള വ്യാജ ബ്രാൻഡുകളുടെ വസ്തുക്കൾ അജ്മാൻ പോലീസ് പിടിച്ചെടുത്തു.ചില വ്യാപാരികൾ പ്രശസ്ത ബ്രാൻഡുകളുടെ ലേബലുകളുമായി വ്യാജ സാധനങ്ങൾ വിൽക്കുന്നവരാണെന്ന് പൊലീസ് അറിയിച്ചു. അൽ നുവൈമിയ പോലീസ് സ്റ്റേഷൻ ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ ഗൈത് അൽ കാബിയാണ് റെയ്ഡിന് നേതൃത്വം നൽകിയത്.

വ്യാജ വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന വില്ല പോലീസ് തിരിച്ചറിഞ്ഞു.നാല് സ്ത്രീകളടക്കം 11 പേരാണ് അറസ്റ്റിലായത്. ഒരു പ്രമുഖ ബ്രാൻഡിന്‍റെ പ്രതിനിധികളിൽനിന്നുമാണ് പോലീസിന് ഈ വിവരം ലഭിച്ചത്.
ഇന്‍റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് സെക്ഷന്‍റെ ബിൽഡർമാർക്കൊപ്പമായിരുന്നു പോലീസിന്‍റെ റെയ്ഡ്.

ഷൂ, തുണി, സൺഗ്ലാസ്, ബാഗുകൾ എന്നിവ ഉൾപ്പെടെയുള്ള വസ്തുക്കൾ വില്ലയിൽ നിന്നും പിടിച്ചെടുത്തു.അജ്മാൻ ഡ്രാഗൺമാര്‍ട്ടിലും മറ്റ് കടകളിലും ഈ വസ്തുക്കൾ വിൽക്കുന്നുണ്ടായിരുനെന്നും വ്യാജ ഉൽപ്പന്നങ്ങൾക്കെതിരായ അന്വേഷണം ഇനിയും പൂർത്തിയായിട്ടില്ലെന്നും അജ്മാൻ പോലീസ് കമാൻഡർ മേജർ ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുവൈമി പറഞ്ഞു.

വ്യാജ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും യഥാർഥ ഉൽപ്പന്നത്തെ വ്യാജമായി ചിത്രീകരിക്കുന്നതിനെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കാൻ കൂടുതൽ പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇതുവരെ 85 മില്യൺ ദിർഹം വിലവരുന്ന കള്ളപ്പണം പിടിച്ചെടുത്തു. 2017 ൽ 54 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button