ആലപ്പോ: വടക്കൻ സിറിയയിൽ വിമത നിയന്ത്രണത്തിലുള്ള നഗരത്തിൽ വ്യോമാക്രമണം.കുട്ടികൾ ഉൾപ്പെടെ 53 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു.ആലപ്പോയിൽ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള അത്താരിബ് നഗരത്തിലെ മാർക്കറ്റിലാണ് ആക്രമണമുണ്ടായത്.
മാർക്കറ്റിൽ ജനങ്ങൾ തടിച്ചുകൂടിയ സമയത്തായിരുന്നു ആക്രമണം നടന്നത് . നൂറിലധികം കടകൾ ആക്രമണത്തിൽ തകർന്നു. റഷ്യൻ യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയതെന്ന് പ്രദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. എന്നാൽ ഇവാർത്ത സ്ഥിരീകരിച്ചിട്ടില്ല.
Post Your Comments