അഹമ്മദാബാദ്: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ ഗാന്ധി ഉടന്‍ എത്തുമെന്നു സൂചന. നിലവില്‍ പാര്‍ട്ടി ഉപാധ്യക്ഷനായ രാഹുലിനെ അധ്യക്ഷ പദവിയില്‍ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നിയമിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. നവംബര്‍ 19 ന് ശേഷം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അമരത്ത് എത്തുമെന്നു പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഗുജറാത്തില്‍ നടക്കുന്ന നിയമസഭാ തിരെഞ്ഞടുപ്പിന്റെ ആദ്യഘട്ടത്തിനു മുമ്പ് രാഹുല്‍ അധ്യക്ഷ പദവി ഏറ്റെടുക്കുമെന്നാണ് നിലവിലെ വിവരം.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നവംബര്‍ 19ന് ശേഷം കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി യോഗം വിളിക്കുമെന്നാണ് പുറത്തു വരുന്ന സൂചന. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷങ്ങളുമായി അനുബന്ധിച്ച് കോണ്‍ഗ്രസ് രാജ്യം മുഴുവന്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഈ സാഹചര്യത്തില്‍ രാഹുലിനെ പാര്‍ട്ടിയുടെ അധ്യക്ഷ പദം എല്‍പ്പിക്കാനാണ് നീക്കം.
പ്രസിഡന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ വര്‍ക്കിംഗ് കമ്മറ്റിയില്‍ ചര്‍ച്ച ചെയും. രാഹുലിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ച് ഏകകണ്‌ഠേന തിരെഞ്ഞടുക്കാനാണ് നീക്കം. ഡിസംബറില്‍ രണ്ട് ഘട്ടമായിട്ട് നടക്കുന്ന ഗുജറാത്ത് നിയമസഭാ തിരെഞ്ഞടുപ്പില്‍ ഇതിലൂടെ നേട്ടം ഉണ്ടാകുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. സോണിയാ ഗാന്ധിയുടെ ആരോഗ്യ പ്രശ്‌നങ്ങളാണ് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ രാഹുലിനെ നിയമിക്കുന്നതിനു പിന്നിലെ പ്രധാന കാരണം.
Post Your Comments