ന്യൂ ഡൽഹി: കോൺഗ്രസ്സ് നേതാക്കൾക്ക് കർശന താക്കീതുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തന്റെ പേര് കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് ചില മുതിർന്ന കൊണ്ഗ്രെസ്സ് നേതാക്കൾ നിർദ്ദേശിക്കുന്ന സാഹചര്യത്തിലാണ് പ്രിയങ്കയുടെ താക്കീത്.രാഹുൽ തയ്യാറാകാത്ത സ്ഥിതിക്ക് പ്രിയങ്ക അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നായിരുന്നു നേതാക്കൾ പറഞ്ഞത്. ഇതിനോടാണ് പ്രിയങ്ക ക്ഷോഭിച്ചു പ്രതികരിച്ചത്. തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കരുതെന്ന് അവർ കർശന താക്കീത് നൽകി.
പ്രിയങ്ക പ്രസിഡന്റ് സ്ഥാനത്തേക്ക് വരണമെന്ന് ശശി തരൂരും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും അഭ്യർത്ഥിച്ചിരുന്നു. ഓഗസ്റ് 20 നു മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മവാര്ഷികത്തിനുള്ള ഒരുക്കങ്ങളുടെ തയ്യാറെടുപ്പ് ചർച്ചക്കിടെ വീണ്ടും പ്രിയങ്ക പ്രസിഡന്റ് ആവണമെന്ന നിർദ്ദേശം ഉയർന്നിരുന്നു.ഇതോടെയാണ് സഹോദരന്റെ സ്ഥാനത്തേക്ക് തന്റെ പേര് വലിച്ചിഴക്കരുതെന്ന താക്കീതുമായി പ്രിയങ്ക രംഗത്തെത്തിയത്.
Post Your Comments