തിരുവനന്തപുരം: എ.കെ.ശശീന്ദ്രന്റെ ഫോൺകെണി വിവാദത്തിൽ ശാസ്ത്രീയ പരിശോധന ആവശ്യമില്ലെന്ന് ജുഡീഷ്യൽ കമ്മിഷന്റെ നിലപാട്. ശശീന്ദ്രന്റേത് ആണോ ഫോണിലെ ശബ്ദം എന്ന് ഉറപ്പിക്കാൻ ലാബിൽ അയച്ച് പരിശോധന നടത്തണമെന്ന അപേക്ഷ തള്ളി. പി.എസ്.ആന്റണി കമ്മിഷൻ നടപടികൾ പൂർത്തിയാക്കി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ഒരുങ്ങുകയാണ്.
ശശീന്ദ്രന് മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നത് ചാനൽ പ്രവർത്തകയോട് ഫോണിൽ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന ആക്ഷേപം പുറത്തുവന്നതോടെയാണ്. വിരമിച്ച ജഡ്ജി പി.എസ്.ആന്റണി അധ്യക്ഷനായി ജുഡീഷ്യൽ കമ്മിഷനെ ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷിക്കാനാണ് സർക്കാർ നിയോഗിച്ചത്. അതുകൊണ്ടുതന്നെ ആദ്യപടിയായി പരാതിക്കാരി ഫോണില്‍ റെക്കോർഡ് ചെയ്തെടുത്ത് ചാനലിലൂടെ പുറത്തുവിട്ട ശബ്ദം ശശീന്ദ്രന്റേതാണോ എന്നുറപ്പിക്കാനുള്ള ശാസ്ത്രീയ പരിശോധനയാണ് നടക്കേണ്ടിയിരുന്നത്.
ശശീന്ദ്രനോട് ഇക്കാര്യത്തില്‍ എതിർപ്പുണ്ടോയെന്ന് ആദ്യഘട്ടത്തിൽ ചോദ്യം ഉയർന്നപ്പോള്‍ അത്തരമൊരു ആവശ്യം ഇതുവരെയില്ലല്ലോ എന്നായിരുന്നു മറുപടി. തൊട്ടുപിന്നാലെയാണ് രേഖാമൂലം തന്നെ ആവശ്യം കമ്മിഷന്റെ മുൻപിലെത്തിയത്.
എന്നാൽ പരിശോധനയുടെ ആവശ്യമില്ലെന്ന് നിലപാടെടുത്ത കമ്മിഷൻ അപേക്ഷ തള്ളുകയായിരുന്നു. ഇതിനു കാരണമായി ചൂണ്ടിക്കാണിച്ചത് ഫോൺ സംഭാഷണം ആദ്യം റെക്കോർഡ് ചെയ്ത ഫോൺ കണ്ടെടുക്കാനായിട്ടില്ല എന്നതാണ്. അതേസമയം എഡിറ്റിങ്ങ് നടത്താത്ത ഒറിജിനൽ ശബ്ദരേഖ ചാനൽ ഓഫീസിൽ നിന്ന് കമ്മിഷന് കൈമാറിയിരുന്നു. ഇതിനെ പക്ഷേ ആധികാരിക രേഖയായി കണക്കാക്കാക്കാനാകില്ലെന്നും കമ്മിഷൻ നിലപാടെടുത്തു.
Post Your Comments