ദുബായ്: 85 ഭാഷകളില്‍ പാട്ടുപാടി ഗിന്നസ് റെക്കോഡില്‍ ഇടം പിടിക്കാനൊരുങ്ങി 12 വയസുകാരി. ദുബായിലെ ഇന്ത്യന്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിനി സുചേത സതീശാണ് 2008ല്‍ 76 ഭാഷകളില്‍ പാട്ടുപാടിയ ആന്ധ്രപ്രദേശില്‍നിന്നുള്ള കേസിരാജു ശ്രീനിവാസിന്റെ റെക്കോർഡ് തിരുത്തിക്കുറിക്കാൻ ഒരുങ്ങുന്നത്. 29നാണ് സുചേതയുടെ സംഗീതമേള. ഒരു വര്‍ഷംകൊണ്ടാണ് സുചേത 80 ഭാഷകളിലെ പാട്ടുകള്‍ പഠിച്ചെടുത്തത്. റെക്കോഡ് തകര്‍ക്കുന്നതിനായി അഞ്ചു ഭാഷകളിലെ പാട്ടുകള്‍ കൂടി പഠിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഈ മിടുക്കി.
രണ്ടു മണിക്കൂര്‍കൊണ്ട് ഒരു പാട്ട് പഠിച്ചെടുക്കും.ചെറുതാണെങ്കില്‍ അരമണിക്കൂറിനുള്ളില്‍ പഠിക്കാന്‍ കഴിയുമെന്നും സുചേത പറഞ്ഞു. ഫ്രഞ്ച്, ഹംഗേറിയന്‍, ജര്‍മന്‍ ഭാഷകളിലെ പാട്ട് പഠിക്കാനാണ് പ്രയാസമെന്നും സുചേത വ്യക്തമാക്കുന്നു. പിതാവിന്റെ സുഹൃത്തില്‍നിന്ന് ജാപ്പനീസ് പാട്ടാണ് ആദ്യം പഠിച്ചത്.
Post Your Comments