Latest NewsIndiaNews

പെട്രോളും ഡീസലിനും ജി.എസ്.ടി നടപ്പാക്കാന്‍ ബിജെപിക്കു സാധിക്കുമോ: രാഹുല്‍

അഹമ്മദാബാദ്: ജിഎസ്ടിയുമായി ബന്ധപ്പെട്ട് ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും എതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ് ദേശീയ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. പെട്രോളും ഡീസലിനും ജി.എസ്.ടി നടപ്പാക്കാന്‍ ബിജെപിക്കു സാധിക്കുമോ എന്നു രാഹുല്‍ ചോദിച്ചു. ഇന്ധനവില ജിഎസ്ടിയുടെ കീഴില്‍ കൊണ്ടു വരാന്‍ ബിജെപിക്കു സാധിക്കുമോ. അതിനുള്ള ധൈര്യം ഉണ്ടോ എന്നു രാഹുല്‍ ആരാഞ്ഞു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ജിഎസ്ടിയിലെ 178 നിത്യോപയോഗ സാധനങ്ങളുടെ നികുതി നിരക്ക് കുറച്ചതിനു കാരണം ജനങ്ങളില്‍ നിന്നും ഉയര്‍ന്ന ശക്തമായ പ്രതിഷേധമാണ്. നോട്ടു നിരോധനം കള്ളപ്പണം വെളുപ്പിക്കാനുള്ള അവസരം നല്‍കിയ നടപടിയാണ്. പക്ഷേ തനിക്ക് പറ്റിയ തെറ്റ് സമ്മതിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button