Latest NewsIndiaNews

ചരിത്രത്തിലാദ്യമായി കാശ്മീര്‍ ഉപരിസഭയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി

ശ്രീനഗർ : ചരിത്രത്തിലാദ്യമായി കാശ്മീര്‍ ഉപരിസഭയായ ലെജിസ്‌ലേറ്റീവ് കൗൺസിലിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി. പിഡിപി അംഗം വിക്രമാദിത്യ സിങ് രാജിവച്ചതിനെ തുടർന്നാണിത്. ഏതാനും ദിവസത്തേക്കു മാത്രമേ വലിയ ഒറ്റക്കക്ഷി എന്ന സ്ഥാനം നിലനിർത്താനാവൂ എങ്കിലും ബിജെപിക്ക് ഇതു ചരിത്രനേട്ടമാണ്. പിഡിപിയുടെ പകരം അംഗത്തെ ഗവർണർ നിയമിച്ചാലുടൻ കക്ഷിനില തുല്യമാകും.

സഭയിൽ രാജിക്കു മുൻപ് ഇരുകക്ഷികൾക്കും 11 വീതം അംഗങ്ങളാണുണ്ടായിരുന്നത്. പിഡിപിയുമായി 2015ൽ സഖ്യമുണ്ടാക്കുന്നതിനു മുൻപ് ഒരു അംഗത്തെ മാത്രമേ ഉപരിസഭയിലേക്ക് അയയ്ക്കാൻ ബിജെപിക്കു കഴിഞ്ഞിരുന്നുള്ളൂ. ജമ്മു കശ്മീർ ലെജിസ്‌ലേറ്റീവ് കൗൺസിലിന്റെ അംഗബലം 36 ആണ് ഇതില്‍ മൂന്നിലൊന്നു പേർ (12) രണ്ടു വർഷത്തിലൊരിക്കൽ വിരമിക്കും. 36 അംഗങ്ങളിൽ 22 പേരെ നിയമസഭാംഗങ്ങളാണു തിരഞ്ഞെടുക്കുന്നത്. ഇവരിൽ 11 വീതം അംഗങ്ങൾ ജമ്മു, കശ്മീർ മേഖലകളിൽ നിന്നായിരിക്കും.

രണ്ട് അംഗങ്ങൾ നഗരസഭാ കൗൺസിലുകളിൽ നിന്നും നാല് അംഗങ്ങൾ പ‍ഞ്ചായത്തുകളുടെ പ്രതിനിധികളായും കൗൺസിലിലെത്തും. എട്ട് അംഗങ്ങളെ ഗവർണർ നോമിനേറ്റ് ചെയ്യും. നോമിനേറ്റഡ് അംഗങ്ങൾ ബിജെപിക്കും പിഡിപിക്കും നാലു വീതം ലഭിച്ചിട്ടുണ്ട്. നിലവിലെ കക്ഷിനില ആകെ സീറ്റ്: 36 ഒഴിവ്: 3 ബിജെപി: 11 പിഡിപി: 10 കോൺഗ്രസ്: 6 നാഷനൽ കോൺഫറൻസ്: 6. പിഡിപിയുമായി 2015ൽ സഖ്യമുണ്ടാക്കുന്നതിനു മുൻപ് ഒരു അംഗത്തെ മാത്രമേ ഉപരിസഭയിലേക്ക് അയയ്ക്കാൻ ബിജെപിക്കു കഴിഞ്ഞിരുന്നുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button