Uncategorized

ആറ്റുകാൽ ദേവി ആശുപത്രിക്ക് നേരെ ഗുണ്ടാ ആക്രമണം; ഡോക്ടറും നഴ്സുമാരും ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്ക്

തിരുവനന്തപുരം•തിരുവനന്തപുരത്തെ ആറ്റുകാൽ ദേവി ആശുപത്രിക്ക് നേരെ ഗുണ്ടാ ആക്രമണം. ആശുപത്രി സൂപ്രണ്ട് ഡോ പ്രകാശ്, ഫെസിലിറ്റി മാനേജർ സുരേഷ്, ലാബ് ടെക്നീഷ്യൻമാരായ സുധീർ, ശ്രീജിത്, നഴ്സുമാരായ സുജ, പാർവതി എന്നിവർക്ക് പരിക്കേറ്റു. 5 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ആശുപത്രി ഡയറക്ടർ എം ജയകുമാർ അറിയിച്ചു. അപകടത്തിൽ പെട്ട യുവാവിനെ ചികിത്സിക്കണം എന്നാവശ്യപ്പെട്ട് എത്തിയ 15 അംഗ സംഘം പരിശോധനാ മുറിയിൽ കയറണമെന്ന് വാശി പിടിച്ചു. ഇത് അനുവദിക്കാൻ ആവില്ലെന്ന് പറഞ്ഞതിനെ തുടർന്ന് ആക്രമിക്കുകയായിരുന്നു.

ഡോ പ്രകാശ്, സുരേഷ് എന്നിവർക്ക് ക്രൂരമായി മർദ്ദനമേറ്റു. സിപിഎം ചാല ലോക്കൽ കമ്മിറ്റി എന്നെഴുതിയ ബനിയൻ ധരിച്ചെത്തിയവരാണ് അക്രമം നടത്തിയതെന്ന് ഡോ പ്രകാശ് പറഞ്ഞു. മരുതൂർകടവിലുള്ള ഡി വൈ എഫ് ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ദൃക്‌സാക്ഷികൾ അറിയിച്ചു. അക്രമം നടന്ന ഉടൻ തന്നെ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ അറിയിച്ചെങ്കിലും 2 മണിക്കൂർ കഴിഞ്ഞാണ് പൊലീസ് എത്തിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിൽ ഫോർട്ട് പൊലീസ് കേസ് എടുത്തു. അക്രമത്തിൽ പരുക്കേറ്റവരെ ഒ രാജഗോപാൽ എംഎൽഎ സന്ദർശിച്ചു. അക്രമികളെ ഉടൻ പിടികൂട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button