Latest NewsKeralaNews

തോമസ് ചാണ്ടിയെ ചവിട്ടി പുറത്താക്കേണ്ട സമയം കഴിഞ്ഞു :സി പി ഐ നേതാവ്

കരയും കായലും തന്റെ തറവാട്ട് സ്വത്താണെന്ന് കരുതുകയും അത് വിളിച്ചു പറയുകയും ചെയ്യുന്ന തോമസ് ചാണ്ടിയെ ചവിട്ടി പുറത്താക്കേണ്ട സമയം കഴിഞ്ഞെന്നും ചാണ്ടിയെ പോലുള്ള കച്ചവട പ്രമാണികൾക്ക് പറ്റിയ ഇടമല്ല ഇടതുമുന്നണിയെന്നും സി പി ഐ നേതാവ്.സിപിഐ കരിങ്കുന്നം ലോക്കല്‍ സമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടന വേളയിൽ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍ ആണ് തന്റെ അഭിപ്രായം വ്യക്തമാക്കിയത് .

തോമസ് ചാണ്ടിയെ പോലുള്ളവർ രാഷ്ട്രീയത്തെ പണം കായ്ക്കുന്ന മരമായി കാണുന്നതിന്റെ തെളിവാണ് ഈ സംഭങ്ങളെന്നും മറ്റൊന്നിനെ കുറിച്ചും മനസിലാക്കാന്‍ പറ്റാത്തതു കൊണ്ടാണ് സുധാകര്‍ റെഡ്ഡിയെ തോമസ് ചാണ്ടി അധിക്ഷേപിച്ചതെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പിലാക്കി രാജ്യത്തിനാകെ മാതൃകയായി കൊണ്ടിരിക്കുന്നതുകൊണ്ടാണ് രാഷ്ട്രപ്രതി കേരളത്തെ മുക്തകണ്ഠം പ്രശംസിച്ചതെന്നും എന്നാല്‍ തോമസ് ചാണ്ടിയെ പോലെയുള്ള പുഴുക്കുത്തുകള്‍ മുന്നണിക്കും സര്‍ക്കാരിനും അപമാനമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ കെജെ ജേക്കബ് അധ്യക്ഷത വഹിച്ചു. സിപിഐ തൊടുപുഴ താലൂക്ക് സെക്രട്ടറി പിപി ജോയി, പിജി വിജയന്‍, പികെ സോമന്‍, കെഎന്‍ മത്തായി, എന്‍ജെ അഗസ്റ്റിന്‍, കെകെ നിഷാദ്, നോബിള്‍ പി ഡൊമനിക്, സതീഷ് കേശവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button