തിരുവനന്തപുരം ; തോമസ് ചാണ്ടിക്ക് വീണ്ടും തിരിച്ചടി. എജിയുടെ നിയമോപദേശത്തിന്റെ വിവരങ്ങൾ പുറത്ത്. ആലപ്പുഴ കളക്റ്ററുടെ കണ്ടെത്തലുകൾ തള്ളാനാകില്ല. തുടർ നടപടികളിലേക്ക് പോകേണ്ടി വരുമെന്ന് എജിയുടെ നിയമോപദേശത്തിൽ പറയുന്നു.
അതെ സമയം തോമസ് ചാണ്ടി വിഷയത്തിൽ സർക്കാർ യുക്തമായ നടപടി സ്വീകരിക്കണമെന്ന്‍ എൽഡിഎഫിനെ അറിയിക്കുമെന്ന് കാനം രാജേന്ദ്രൻ . നിയമലംഘകരെ സംരക്ഷിക്കില്ലെന്നതാണ് സിപിഐ നിലപാട്. സർക്കാർ ഭൂമി കൈയ്യേറിയവരെ എൽഡിഎഫ് പിന്തുണയ്ക്കില്ല.
Post Your Comments