Latest NewsKerala

തോമസ് ചാണ്ടിക്ക് തിരിച്ചടി; പിഴയടച്ചില്ലെങ്കിൽ റിസോർട്ട് പൊളിക്കാൻ നിർദ്ദേശം

ആലപ്പുഴ : മുൻമന്ത്രി തോമസ് ചാണ്ടിയുടെ വിവാദ റിസോർട്ടിന് കനത്ത തിരിച്ചടി. റിസോർട്ടിന് കനത്ത പിഴ ഏർപ്പെടുത്തി ആലപ്പുഴ നഗരസഭ. 2 .73 കോടി രൂപയാണ് പിഴ. പിഴയടച്ചില്ലെങ്കിൽ കെട്ടിടങ്ങൾ പൊളിച്ചുനീക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു. ലേക്ക് പാലസ് റിസോർട്ടിലെ 32 കെട്ടിടങ്ങൾ അനധികൃതമെന്ന് നഗരസഭ കണ്ടെത്തി. നഗരസഭ സെക്രട്ടറിയാണ് താക്കീത് നൽകിയത്.

15 ദിവസത്തിനകം പൊളിച്ചുകളയുമെന്ന നഗരസഭയുടെ നോട്ടീസിന് പിന്നാലെ നിർമ്മാണം ക്രമവല്‍കരിച്ച് കിട്ടാന്‍ റിസോര്‍ട്ട് കമ്പനി അപേക്ഷ നല്‍കി. ഇതിനെ തുടര്‍ന്നാണ് ഇത്രയും കാലത്തെ ഇരട്ടി നികുതിയായ 2.73 കോടി രൂപ നഗരസഭ പിഴയായി ചുമത്തിയത്. നടപടിക്ക് ആലപ്പുഴ നഗരസഭാ കൗണ്‍സിൽ അംഗീകാരം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button