കോട്ടയം: എന്‍സിപിയുടെ കോട്ടയം ജില്ലാ നേതൃ യോഗത്തില്‍ കലഹം. ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളെ യോഗത്തില്‍ നിന്നും ഇറക്കി വിട്ടു. അതേസമയം തോമസ് ചാണ്ടി വിഭാഗം നേതാക്കള്‍ യോഗം ചേരുന്നുണ്ട്. ജില്ലാ പ്രസിഡന്റിനെ മാറ്റിയതിനെതിരെ അവതരിപ്പിച്ച പ്രമേയത്തെ ചൊല്ലി യാണ് തര്‍ക്കം ഉടലെടുക്കുകയായിരുന്നു. വാക്ക് തര്‍ക്കം മുറുകിയതോടെ ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളെ യോഗത്തില്‍ നിന്നും ഇറക്കി വിട്ടു.
നേരത്തേ പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പാനെ സ്ഥാനാര്‍ത്ഥിയാക്കിതില്‍ എന്‍സിപിയില്‍ വിവാദം കത്തിയിരുന്നു. ദേശീയസമിതി അംഗം സുല്‍ഫിക്കര്‍ മയൂരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എന്‍.സി.പി പാര്‍ലമെന്ററി പാര്‍ട്ടി നേതൃയോഗത്തിനു ശേഷമാണ് ഏകകണ്ഠമായി മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തത്. എന്നാല്‍ ഇതിനെതിരെ പാലായിലെ എന്‍സിപി നേതാക്കള്‍ രംഗത്തെത്തുകയായിരുന്നു.
Post Your Comments