Latest NewsNewsIndia

ഡ്രൈവർ ഇല്ലാതെ ട്രെയിൻ ഓടി: ലോക്കോ പൈലറ്റ് ബൈക്കിൽ പിന്തുടർന്നു: നാടകീയ സംഭവങ്ങൾ

ബംഗളുരു: എഞ്ചിന്‍ ഡ്രൈവര്‍ ഇല്ലാതെ ട്രെയിന്‍ ഓടിയത് 13 കിലോമീറ്റര്‍. ഡ്രൈവറില്ലാതെ ഒറ്റയ്‌ക്കോടിയ ട്രെയിന്‍ എഞ്ചിനെ 20 മിനിട്ടോളം ബൈക്കില്‍ അതിസാഹസികമായി പിന്തുടര്‍ന്നാണ് ലോക്കോ പൈലറ്റ് പിടിച്ചുകെട്ടിയത്. കല്‍ബുര്‍ഗിയിലെ വാഡി സ്‌റ്റേഷനില്‍ ശനിയാഴ്ച വൈകിട്ടുണ്ടായ സംഭവം പരിഭ്രാന്തി പടര്‍ത്തിയെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായില്ല. ഡ്രൈവര്‍ ഇല്ലാതെ ഒറ്റയ്‌ക്കോടിയ ട്രെയിന് എഞ്ചിന് പിന്നാലെ റെയില്‍വേ ജീവനക്കാരന് ഒപ്പം ബൈക്കില്‍ ലോക്കോ പൈലറ്റ് കുതിച്ചു.

മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗതയിലായിരുന്നു ട്രെയിന്‍ എഞ്ചിന്‍ സഞ്ചരിച്ചതെന്നാണ് റിപ്പോര്‍ട്ട്. സ്റ്റേഷന്‍ മാസ്റ്റര്‍ ഉടന്‍ തന്നെ അറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഈ സ്റ്റേഷനിലേക്ക് വരികയായിരുന്ന മറ്റ് ട്രെയിനുകളെല്ലാം വഴിയില്‍ പിടിച്ചിട്ടു. ഡ്രൈവര്‍മാരും സുരക്ഷാ ഗാര്‍ഡുമാരും നാല് കിലോമീറ്റര്‍ പിന്തുടര്‍ന്നാണ് ട്രെയിനിന്റെ നിയന്ത്രണം ഏറ്റെടുത്തത്. പാര്‍ക്കിംഗ് ബേയിലേക്ക് ട്രെയിന്‍ മാറ്റിയപ്പോള്‍ അത് ട്രാക്കിലൂടെ മുന്നോട്ട് കുതിക്കുകയായിരുന്നു.

പതിവ് പോലെ നാലാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും ഇലക്ട്രിക് എഞ്ചിനെ ബോഗിയില്‍ നിന്നും വേര്‍പ്പെടുത്തിയതിന് ശേഷം ഡീസല്‍ എഞ്ചിനിലേക്ക് തിരിഞ്ഞു നോക്കിയ ലോക്കോ പൈലറ്റ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.ലോക്കോ പൈലറ്റ് നോക്കി നില്‍ക്കെ ഡീസല്‍ എഞ്ചിന്‍ എതിര്‍ ദിശയിലേക്ക് നീങ്ങുകയായിരുന്നു. സിനിമയെ വെല്ലുന്ന രംഗങ്ങളാണ് പിന്നെ നടന്നത്. രണ്ട് ഡ്രൈവര്‍മാരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button