![](/wp-content/uploads/2017/11/ak-saseendran_10NOV2017.jpg)
കോഴിക്കോട്: ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജി വെക്കണോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് സർക്കാർ ആണെന്ന് മുൻ മന്ത്രി എ.കെ ശശീന്ദ്രൻ. മന്ത്രിയുടെ രാജിയും തന്റെ മന്ത്രിസ്ഥാനവും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്ന് അദ്ദേഹം പറഞ്ഞു. എൻസിപി നേതൃത്വം തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യം തള്ളി രംഗത്തെത്തിയിരുന്നു. ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യങ്ങൾ വച്ചുള്ളതാണെന്നും രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നും സംസ്ഥാന പ്രസിഡന്‍റ് ടി.പി.പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി.
Post Your Comments