KeralaLatest NewsNews

കൂട്ട ബലാത്സംഗത്തിനിരയായ യുവതി കുഞ്ഞിന് ജന്മം കൊടുത്ത സംഭവത്തില്‍ എട്ടു പേരെ സംശയം : ഡി.എന്‍.എ ഫലം ഒരാഴ്ചയ്ക്കുള്ളില്‍

തിരുവനന്തപുരം : കൂട്ടബലാത്സംഗത്തിനിരയായി യുവതി കുഞ്ഞിന് ജന്മം കൊടുത്ത സംഭവത്തില്‍ സംശയം എട്ട് പേരിലേയ്ക്ക് നീളുന്നു. എട്ടു പേരെയും ഡി.എന്‍.എ ടെസ്റ്റിന് വിധേയരാക്കി. ഫലം ഉടന്‍ അറിയും. പ്രസവ ശേഷം മനോദൗര്‍ബല്യമുള്ള യുവതിയെ പൂജപ്പുരയിലെ സാമൂഹ്യക്ഷേമ വകുപ്പിന്റെ മഹിളാ മന്ദിരത്തിലേക്കു മാറ്റി. നന്ദിയോട് പഞ്ചായത്തിലെ കാടിനോടു ചേര്‍ന്നു ഒറ്റപ്പെട്ടു കഴിയുന്ന പെണ്‍കുട്ടിയെ 2006ല്‍ വിവാഹ വാഗ്ദാനം നല്‍കി കല്ലറ സ്വദേശിയായ യുവാവു പീഡിപ്പിച്ചിരുന്നു.

ഇതിനു ശേഷം കൂട്ട ലൈംഗിക പീഡനത്തിന് ഇരയായതായിട്ടാണു വിവരം. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എട്ടു പേരുടെ ഡിഎന്‍എ സാംപിള്‍ പൊലീസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം ഒരാഴ്ചയ്ക്കുള്ളില്‍ എത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button