തിരുവനന്തപുരം: ദേവസ്വം ബോർഡ് കാലാവധി വെട്ടിക്കുറച്ച നടപടി പ്രതികാര നടപടിയാണെന്ന് ദേവസ്വം ബോർഡ് അധ്യക്ഷൻ പ്രയാർ ഗോപാലകൃഷ്ണൻ. നാളെ പ്രയാറിന്റെ കാലാവധി അവസാനിക്കുകയാണ്. രണ്ടു വർഷം ആണ് വെട്ടിക്കുറച്ചത്. ആചാരങ്ങളിൽ ഉള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാരിന് തന്നോടുള്ള വിരോധത്തിന് കാരണമെന്ന് പ്രയാർ പ്രതികരിച്ചു.
പ്രയാര്‍ ഗോപാലകൃഷ്ണനെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് നിയമിച്ചത്. പുതിയ സർക്കാരും പ്രയാറും തമ്മിൽ പല വിഷയത്തിലും അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. ഇപ്പോൾ സർക്കാർ 1950ലെ തിരുവിതാംകൂര്‍ -കൊച്ചി ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്തു കൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്.
തിരുവിതാംകൂര്‍- കൊച്ചി ദേവസ്വം ബോര്‍ഡുകളുടെ പ്രസിഡണ്ടിന്‍റെയും അംഗങ്ങളുടെയും ഓണറേറിയം കാലാകാലങ്ങളില്‍ പുതുക്കി നിശ്ചയിക്കാനും സിറ്റിങ് ഫീസ് ഏര്‍പ്പെടുത്താനും സര്‍ക്കാരിന് അധികാരം നല്‍കുന്നതിനു കൂടി ഉദ്ദേശിച്ചാണ് നിയമം ഭേദഗതി ചെയ്യുന്നത്.
Post Your Comments